ക്രിസ്മസ് പാർട്ടിയിലെ ആഘോഷത്തിൽ തേങ്ങ വീഞ്ഞ് കുടിച്ച് 11 പേർ മരിച്ചു ;    300 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രിസ്മസ് പാർട്ടിയിലെ ആഘോഷത്തിൽ തേങ്ങ വീഞ്ഞ് കുടിച്ച് 11 പേർ മരിച്ചു ; 300 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

സ്വന്തം ലേഖകൻ

ഫിലിപ്പീൻസിൽ നടന്ന ക്രിസ്മസ് പാർട്ടിയിലെ ആഘോഷ വേളയിൽ തേങ്ങ വീഞ്ഞ് കുടിച്ച് 11 പേർ മരിച്ചു. 300 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ മനിലയിലെ ലഗുന ക്വൻസോൺ എന്നീ പ്രദേശങ്ങളിലാണ് ലംബനോഗ് (തേങ്ങയിൽ നിന്ന് ഉണ്ടാക്കുന്നത്) എന്ന വൈൻ കുടിച്ച് ദുരന്തം സംഭവിച്ചത്. ലഗുണയിലെ റിസാലിലെ മേയർ വെനർ മുനോസിന്റെ നിർദേശപ്രകാരം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിലാണ് മരണം നടന്നത്.

രക്തപരിശോധനയും അവശേഷിക്കുന്ന ലാംബനോഗിന്റെ സാമ്പിളുകളും തിങ്കളാഴ്ച ശേഖരിച്ച് വിശകലനം ചെയ്യുമെന്ന് ഫിലിപ്പീൻസിലെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേർ സുഖം പ്രാപിച്ചു വരുന്നതായും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം ബ്രൂവുകളിൽ മെത്തനോൾ ഉപയോഗിക്കുന്നത് നേരത്തെ രാജ്യത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) നിരോധിച്ചിട്ടുള്ളതാണ് ഇത് അപകടകരമാണെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്യാത്ത ലാംബനോഗ് പൊതുജനങ്ങൾക്ക് വിൽക്കുന്ന വിൽപ്പനക്കാരെ പിടികൂടാനും പ്രോസിക്യൂട്ട് ചെയ്യാനും എഫ്ഡിഎ പോലീസിനെ വിന്യസിച്ചിരുന്നതാണ്.
മാധ്യമ റിപ്പോർറ്റുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ലംബനോഗ് കഴിച്ച് ഇരുപത്തിയൊന്ന് പേരാണ് മരിച്ചത്.