video
play-sharp-fill

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി ;    ജാർഖണ്ഡിൽ മുക്തി മോർച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി ; ജാർഖണ്ഡിൽ മുക്തി മോർച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

Spread the love

 

സ്വന്തം ലേഖകൻ

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ജാർഖണ്ഡിലും ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിലെത്തുന്നത്.

നിലവിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം. അതേസമയം ജാർഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജാർഖണ്ഡിൽ മുക്തി മോർച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചു.