Spread the love

 

സ്വന്തം ലേഖകന്‍

video
play-sharp-fill

മുംബൈ: ഗാംഗുലിയുടെ ഫാന്റസി ടീമില്‍ മഹേന്ദ്രസിംഗ് ധോണി പുറത്ത് ടീമിന്റെ വിക്കറ്റ് കീപ്പിംഗ് ചുമതല ഋഷഭ് പന്തിന്. ഫാന്റസി ക്രിക്കറ്റ് പ്ലാറ്റ്‌ഫോമായ മൈ11സര്‍ക്കിളിന്റെ ബ്രാന്‍ഡ് അംബാസഡറാണ് നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ സ്വന്തമായൊരു ഐപിഎല്‍ ഫാന്റസി ടീം ഉണ്ടാക്കാനുള്ള അദ്ദേഹത്തിനോട് പറയുകയും . തന്നെത്തന്നെ നായകനാക്കിക്കൊണ്ടുള്ള ഫാന്റസി ടീം വേണമെന്നതായിരുന്നു ഗാംഗുലിക്ക് ലഭിച്ച നിര്‍ദ്ദേശം.

യുവതാരങ്ങള്‍ക്കും, പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കി ഗാംഗുലി തിരഞ്ഞെടുത്ത ടീമില്‍ പക്ഷേ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിക്ക് ഇടം ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടമുള്ള നായകന്മാരിലൊരാളായിട്ടും ധോണിയെ തന്റെ ഫാന്റസി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗാംഗുലി തയ്യാറാകാതിരുന്നത് ആരാധകര്‍ക്ക് അല്പം ഞെട്ടല്‍ സമ്മാനിച്ചു. ധോണിക്ക് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാണ് ഗാംഗുലി തന്റെ ടീമിന്റെ വിക്കറ്റ് കീപ്പിംഗ് ചുമതല നല്‍കിയത്.

ഗാംഗുലി തിരഞ്ഞെടുത്ത ഐപിഎല്‍ ഫാന്റസി ടീം ഇങ്ങനെ – സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, ഋഷഭ് പന്ത്, ആന്ദ്രെ റസല്‍, ജസ്പ്രിത് ബുംറ, മാര്‍ക്കസ് സ്റ്റോയിനിസ്, റയാന്‍പരാഗ്, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ.