play-sharp-fill
യുവ ഡോക്ടറെ ബലാംത്സംഗം ചെയ്ത്  കത്തിച്ച സംഭവം : പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

യുവ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കത്തിച്ച സംഭവം : പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

 

സ്വന്തം ലേഖിക

ഹൈദരാബാദ്:യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന ഹൈകോടതി ഇടപെടൽ. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്താൻ അധികൃതരോട് ഹൈകോടതി ആവശ്യപ്പെട്ടു.

റീ പോസ്റ്റ്മോർട്ടം നടത്താൻ ഡൽഹി എയിംസിൽ നിന്നുള്ള മൂന്നംഗ ഫോറൻസിക് വിദഗ്ധരടങ്ങിയ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജികളെ തുടർന്ന് നാല് പ്രതികളുടെയും മൃതദേഹങ്ങൾ ഹൈകോടതി ഉത്തരവനുസരിച്ച് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ നേരത്തേ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.