play-sharp-fill
മുൻമന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

മുൻമന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

 

സ്വന്തം ലേഖകൻ

ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന അദ്ധ്യക്ഷനുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗ ചികിത്സയിലായിരുന്നു. പിണറായി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ വച്ച് അൽപസമയം മുൻപാണ് തോമസ് ചാണ്ടി അന്തരിച്ചത്.


അർബുദബാധയെ തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം റേഡിയേഷൻ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു.നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎൽഎ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംരഭങ്ങളെല്ലാം തന്നെ അതിനാൽ കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടിൽ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു. ഭാര്യ: മേഴ്‌സി ചാണ്ടി , മക്കൾ : ബെറ്റി , ഡോ. ടോബി, ടെസി . മരുമക്കൾ : ഡോ. അൻസു, ജോയൽ, ജേക്കബ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :