ആറ് രാജ്യങ്ങളുടെ വിസാ വിലക്ക് തുടരും ; കുവൈറ്റ്

ആറ് രാജ്യങ്ങളുടെ വിസാ വിലക്ക് തുടരും ; കുവൈറ്റ്

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി : ആറു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിസാ വിലക്ക് തുടരാൻ കുവൈറ്റ് തീരുമാനിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് വിസാ നിയന്ത്രണം ബാധകമാവുക. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്. സുരക്ഷകാരണങ്ങൾ മുൻനിർത്തിയാണ് ഈ രാജ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഈ ആറു രാജ്യക്കാർക്ക് വിസ ലഭിക്കണമെങ്കിൽ ആഭ്യന്തര മന്ത്രിയുടെ പ്രത്യേകാനുമതി വേണം.

ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റലേയും താമസകാര്യ ഓഫിസുകൾക്ക് സർക്കുലർ അയച്ചു.ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്‌ബോൾ നിയന്ത്രണം പിൻവലിക്കുമെന്നുമാണ് കുവൈത്ത് നിലപാട്. അതേസമയം നേരത്തെയുള്ളവർക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല. വിസാവിലക്ക് നീക്കുന്നത് സംബന്ധിച്ച് കുവൈത്തും പാകിസ്ഥാനും കഴിഞ്ഞ വർഷം ചർച്ച പുനരാരംഭിച്ചിരുന്നുവെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group