video
play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു ; ബന്ധു അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു ; ബന്ധു അറസ്റ്റിൽ

 

സ്വന്തം ലേഖിക

വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനായ യുവാവിനെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പിടികൂടിയത്.

ദിവസങ്ങൾക്ക് മുമ്പ്് നടന്ന സംഭവം മാതാപിതാക്കൾ കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയതോടെയാണ് പുറത്തറിഞ്ഞത്. പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ പ്രതി വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് പറയുന്നു.തുടർന്ന് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിദേശത്തായിരുന്ന പെൺകുട്ടിയുടെ പിതാവിന് അയച്ചുനൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പ്രതിയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.