video
play-sharp-fill

നിർഭയ കൊലക്കേസ് : ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും ; തീഹാർ ജയിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സൂപ്രണ്ടിനും കത്തയച്ചു

നിർഭയ കൊലക്കേസ് : ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും ; തീഹാർ ജയിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സൂപ്രണ്ടിനും കത്തയച്ചു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും. കോട്ടയം പാലാ കുടക്കച്ചിറ നവീൽ ടോം ജയിംസ്(37) ആണ് തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സുപ്രണ്ടിനും കത്തയച്ചത്. കുടുംബത്തോടൊപ്പം ഡൽഹിയിലാണ് നവീൽ താമസം. ഡ്രൈവറാണ്.

വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഇല്ലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഡിസംബർ അഞ്ചിന് സന്നദ്ധത അറിയിച്ച് ഇയാൾ കത്തയച്ചിരുന്നു. തൂക്കിക്കൊല്ലുന്നതിൽ നിന്ന് കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group