മാപ്പ് പറഞ്ഞ്‌ ഷെയ്ൻ നിഗം : നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം,   ഫെയ്‌സ്ബുക്ക്കുറിപ്പിലൂടെ മാപ്പ് അപേക്ഷ

മാപ്പ് പറഞ്ഞ്‌ ഷെയ്ൻ നിഗം : നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം, ഫെയ്‌സ്ബുക്ക്കുറിപ്പിലൂടെ മാപ്പ് അപേക്ഷ

 

സ്വന്തം ലേഖകൻ

കൊച്ചി: മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം, ഫെയ്‌സ് ബുക്ക്കുറിപ്പിലൂടെയാണ് മാപ്പ് അപേക്ഷ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെയിന്റെ രണ്ട് സിനിമകളും പ്രദർശിപ്പിച്ചിരുന്നു. ഈ ദിവസം മേള കാണാൻ ഷെയിനും എത്തിയിരുന്നു. ഇവിടെ നിന്നും നിർമാതാക്കൾക്കെതിരെ ഷെയിൻ നടത്തിയ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായി. പിന്നാലെ മാപ്പ് പറഞ്ഞ് താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ക്ഷമയുടെ പാതയിലൂടെ പോകാമെന്ന് ഷെയിൻ പറയുന്നത്.

ഷെയിന്റെ കുറിപ്പിങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐ.എഫ.എഫ്.കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്.

ഞാനെന്റെ രീതിയിലുള്ള ചിരിച്ചു കൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനു മുമ്ബ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.