‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

Spread the love

അജയ് തുണ്ടത്തിൽ

video
play-sharp-fill

ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്.

കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, ഗാനങ്ങൾ – അജേഷ് ചന്ദ്രൻ , അനുപമ, സംഗീതം -രാജീവ് ശിവ, ബാബു കൃഷ്ണ, ആലാപനം – എം ജി ശ്രീകുമാർ , സൂര്യഗായത്രി, പശ്ചാത്തല സംഗീതം – റോണി റാഫേൽ, എഡിറ്റിംഗ് – കെ ശ്രീനിവാസ് , ചീഫ് അസ്സോ: ഡയറക്ടർ -കെ.ജെ. വിനയൻ, അസ്സോ. ഡയറക്ടർ – അലക്‌സ് ആയൂർ, പ്രൊ: കൺട്രോളർ- ജയശീലൻ സദാനന്ദൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ, കല – റിഷി എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – സൂര്യാ ശ്രീകുമാർ , സ്റ്റിൽസ് – അനുപള്ളിച്ചൽ, ഡിസൈൻസ് – പ്രമേഷ്, സുധീഷ് ആർ എൽ വി , സ്റ്റുഡിയോ – ചിത്രാഞ്ജലി. അനന്യ, ഓഡ്രി മിറിയം ( പുതുമുഖം), കൃഷ്ണകുമാർ, സൂരജ് കുമാർ (ക്വീൻ ഫെയിം), ജയൻ ചേർത്തല, ബാലാജി, മിഥുൻ, ജയ്‌സപ്പൻ മത്തായി, മണിദാസ്, അനീഷ്, റിങ്കു രാജ്, ശ്രുതി സുരേഷ്, മണക്കാട് ലീല തുടങ്ങിയവരഭിനയിക്കുന്നു. ജൂലായ് ആദ്യം ചിത്രീകരണമാരംഭിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group