play-sharp-fill
കേരളത്തിലുൾപ്പെടെ 23 വ്യാജസർവകലാശാലകൾ രാജ്യത്ത്;  ശക്തമായ നിയമമില്ലാത്ത് വ്യാജൻമാർക്ക് ഗുണം

കേരളത്തിലുൾപ്പെടെ 23 വ്യാജസർവകലാശാലകൾ രാജ്യത്ത്; ശക്തമായ നിയമമില്ലാത്ത് വ്യാജൻമാർക്ക് ഗുണം

 

സ്വന്തം ലേഖകൻ

ദില്ലി: കേരളത്തിലുൾപ്പെടെ 23 വ്യാജസർവകലാശാലകൾ രാജ്യത്ത് . വർഷം തോറും വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേൽ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. ഉന്നതവിദ്യാഭ്യാസരംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വ്യാജ സർവകലാശാലകൾക്കെതിരെ നടപടിയെടുക്കാൻ കർശനനിയമം കൊണ്ടു വരികയല്ലാതെ മറ്റുവഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

രാജ്യത്തെ സർവകലാശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാൽ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവർത്തിക്കാനാകൂ
കേന്ദ്ര സർവ്വകലാശാലകൾക്കോ, യുജിസി അംഗീകരിച്ച സ്ഥാപനങ്ങൾക്കോ മാത്രമേ നിലവിൽ ബിരുദങ്ങൾ നൽകാനാകൂ എന്നാൽ വ്യാജ സർവകലാശാലകൾ നിയമത്തെ വെല്ലുവിളിച്ച് സമാന്തരമായി യഥേഷ്ടം പ്രവർത്തിക്കുകയാണ്. ഇതിനിതിരെ യുജിസി ആകെ ചെയ്യുന്നത്, എല്ലാ കൊല്ലവും വ്യാജ സർവ്വകലാശാലകളുടെ പട്ടിക പുറത്തിറക്കും എന്നത് മാത്രമാണ്. കഴിഞ്ഞ അഞ്ചുകൊല്ലമായി ഒരു കൊല്ലം പോലും മുടങ്ങാതെ
പട്ടികയിൽ ഇടംപിടിക്കുന്ന വ്യാജ സർവകലാശാലകളും നിരവധിയാണ്. ശക്തമായ നിയമം മാത്രമാണ് വ്യാജൻമാരെ ഇല്ലാതാക്കാനുള്ള വഴിയെന്നാണ് നിയമ വിദഗ്ധർ പറയുന്നത് ഈ വർഷവും യുജിസി വ്യാജൻമാരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് 23 വ്യാജ സർവകലാശാലകളാണ് ഈ വർഷത്തെ പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്, എട്ടെണ്ണം. തൊട്ടെടുത്ത് രാജ്യ തലസ്ഥാനമായ ദില്ലിയിലാണ്, എഴെണ്ണം. ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടുവീതമാണ് ഉള്ളത്. കേരളത്തിലുമുണ്ട് ഒരു വ്യാജസർവ്വകലാശാല കേരളത്തിലുമുണ്ട് ഒരു വ്യാജസർവ്വകലാശാല. സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയാണ് കേരളത്തിലുള്ള വ്യാജസർവകലാശാല. കോഴ്‌സ് പാതി വഴിയിൽ ഉപേക്ഷിക്കുന്നവരെയാണ് ഇത്തരം സർവകലാശാലകൾ പിടികൂടുന്നത് സ്വകാര്യ സ്ഥാപനങ്ങളിൽ പേരിനൊരു ഡിഗ്രി, അതല്ലെങ്കിൽ പെട്ടെന്നൊരു ജോലി. വ്യാജൻമാർക്ക് ഇഷ്ടംപോല
അവസരമാണിന്നുള്ളത.്