പുകയ്ക്ക് ഇനി വലിയ വില നൽകേണ്ടി വരും..! ‘പുക നോക്കാനുള്ള’ മാനദണ്ഡത്തിലും ഇനി മാറ്റം വരും; പിടിമുറുക്കി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആരും കാര്യമായി ശ്രദ്ധിക്കാത്ത മേഖലയായിരുന്നു വാഹനങ്ങളുടെ പുക പരിശോധന. പെട്രോൾ ഡീസൽ വില വർധനവ് ഉണ്ടാകുമ്പോൾ പുക പരിശോധനയെപ്പറ്റി ആരും കാര്യമായി ശ്രദ്ധിച്ചിരുന്നതുമില്ല. ഇതിനിടെയാണ് ഇപ്പോൾ പുക പരിശോധന നടത്തുന്നവരുടെ യോഗ്യതയിലും മാനദണ്ഡത്തിലും അടക്കം മാറ്റം വരുത്തി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടൊപ്പം പുക പരിശോധിക്കുന്നതിനുള്ള നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.

വാഹനങ്ങളുടെ പുക പരിശോധനാ നിരക്ക് 20 മുതൽ 50 രൂപ വരെയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണു വർദ്ധന ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷമാണു ഇപ്പോൾ സർക്കാർ അംഗീകാരത്തോടെ പുക പരിശോധനാ നിരക്കുകൾ വർധിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുക പരിശോധനാ ഏജൻസികളിലെ ടെക്നീഷ്യന്മാരുടെ യോഗ്യതയും പുനർനിർണയിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസർച്ചിലെ രണ്ടാഴ്ച പരിശീലന സർട്ടിഫിക്കറ്റും ആവശ്യമാണ്.
പുക പരിശോധനാ സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിച്ചില്ലെങ്കിൽ പുതിയ നിയമ പ്രകാരം 2000 രൂപ പിഴ ഈടാക്കാം. ആറ് മാസമാണു സർട്ടിഫിക്കറ്റിന്റെ കാലാവധി.

പുക പരിശോധനാ നിരക്ക് – പഴയ നിരക്ക് ബ്രായ്ക്കറ്റിൽ

ഇരുചക്ര വാഹനം 80 (60)
മുച്ചക്ര വാഹനം പെട്രോൾ 80 (60)
മുച്ചക്ര വാഹനം ഡീസൽ 90 (60)

ലൈറ്റ് മോട്ടോർ വെഹിക്കിൾ പെട്രോൾ 100 (75)
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡീസൽ 110 (75)

ഹെവി മോട്ടോർ വെഹിക്കിൾ 150 (100).