play-sharp-fill
‘അംബാൻ’ 12 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

‘അംബാൻ’ 12 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖിക

തിരുവനന്തപുരം : പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗോവ തീരത്ത് നിന്ന് 440 കിലോമീറ്റർ മാറിയും മുംബൈ തീരത്ത് നിന്ന് 600 കിലോ മീറ്ററും മാറി ഉണ്ടാവുന്ന അതിതീവ്രന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.


അറബിക്കടലിൽ ഈ വർഷം രൂപപ്പെടുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണ് ഇത്. അംബാൻ എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. ചുഴലിക്കാറ്റാകുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.