play-sharp-fill
സംസ്ഥാനത്തെ 53 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം: ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനിലെ അടക്കം ഏഴ് ഉദ്യോഗസ്ഥർ മാറും; ചിങ്ങവനത്തും ഗാന്ധിനഗറിനും പുതിയ എസ്.എച്ച്.ഒമാർ

സംസ്ഥാനത്തെ 53 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം: ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനിലെ അടക്കം ഏഴ് ഉദ്യോഗസ്ഥർ മാറും; ചിങ്ങവനത്തും ഗാന്ധിനഗറിനും പുതിയ എസ്.എച്ച്.ഒമാർ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ 53 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനിലെ അടക്കം ഏഴ് ഉദ്യോഗസ്ഥർക്കും മാറ്റം. ചിങ്ങവനം ഗാന്ധിനഗർ എന്നീ സ്‌റ്റേഷനുകളിൽ പുതിയ എസ്.എ്ച്ച്.ഒമാർ ചുമതലയേറ്റെടുക്കുമ്പോൾ മറ്റുള്ള സ്‌റ്റേഷനുകളിൽ നിലവിൽ ജില്ലയിലുള്ളവരെ തന്നെ മാറ്റി നിയമിക്കുകയാണ്.


ഈ സ്‌റ്റേഷനുകളിലേയ്ക്ക് നിയമനം നേടിയെത്തുന്നവരെല്ലാം ഇൻസ്‌പെക്ടർ എസ.എച്ച്.ഒമാരാണ്. കോട്ടയം ക്രൈം ബ്രാഞ്ചിലെ ജി.ഗോപകുമാറിന് ഇവിടെ നിന്നും ആലപ്പുഴ ജില്ലയിലെ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം. കൊല്ലം വിജിലൻസിൽ നിന്നും എം.എം ജോസ് കോട്ടയം ക്രൈം ബ്രാഞ്ചിലേയ്ക്കു സ്ഥലം മാറി എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കണ്ണൂർ ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ബിൻസ് ജോസഫ് ക്രൈം ബ്രാഞ്ചിൽ നിന്നും ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് എത്തുന്നത്.

ആർ.രതീഷ്‌കുമാർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ നിന്നും മണർകാട് പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറും. കെ.ഷിജി മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്.

വി.ഷിബുകുമാർ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നിന്നും പീരുമേട് പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറി പോകും. കൊലക്കേസ് പ്രതി രക്ഷപെട്ടതിനെ തുടർന്ന് സി.ഐ സസ്‌പെൻഷനിലായ ഗാന്ധിനഗറിൽ പുതിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ചുമതലയേറ്റെടുക്കും. ക്ലീറ്റസ് കെ.ജോസഫ് പീരുമേട്ടിൽ നിന്നും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറി എത്തുന്നത്.