play-sharp-fill
വീണ്ടും എടിഎം തട്ടിപ്പ് : 15 മിനിറ്റിന്റെ ഇടവേളയിൽ കവർന്നത് ഒരു ലക്ഷം രൂപ

വീണ്ടും എടിഎം തട്ടിപ്പ് : 15 മിനിറ്റിന്റെ ഇടവേളയിൽ കവർന്നത് ഒരു ലക്ഷം രൂപ

 

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.

ഇന്നലെ രാവിലെ 6.50 മുതൽ 7.10 വരെയുള്ള സമയങ്ങളിലാണ് പലതവണയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഷാബിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.15 മിനിറ്റിൽ പത്തു തവണയായിട്ടാണ് പണം പിൻവലിച്ചത്്.പണം പിൻവലിക്കുന്നതിന്റെ വിവരം ഡോക്ടറുടെ ഫോണിൽ എസ്എംഎസ് ആയി എത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചു കഴിഞ്ഞിരുന്നു.മോഷ്ടാക്കൾ പണം എടിഎം വഴി അപഹരിക്കുന്ന വിവരം താൻ അറിയുന്നത് ഇന്നലെ രാവിലെ 7.28 നായിരുന്നുവെന്ന് ഡോക്ടർ മുഹമ്മദ് ഷാബിർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു.തുടർന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ രൂപം വ്യക്തമാകുന്നത്.

പണം പിൻവലിക്കുന്നതിന്റെ വിവരം ഡോക്ടറുടെ ഫോണിൽ എസ്എംഎസ് ആയി എത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചു കഴിഞ്ഞിരുന്നു.മോഷ്ടാക്കൾ പണം എടിഎം വഴി അപഹരിക്കുന്ന വിവരം താൻ അറിയുന്നത് രാവിലെ 7.28 നായിരുന്നുവെന്ന് ഡോക്ടർ മുഹമ്മദ് ഷാബിർ പറയുന്നു.

തുടർന്ന് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു.തുടർന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ രൂപം വ്യക്തമാകുന്നത്. പണം തട്ടിയെടുത്തതിന്റെ തലേ ദിവസം വൈകുന്നേരം 5.45 ന് മൂന്നു തവണ വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് തന്റെ അക്കൗണ്ടിൽ നിന്നും പണം അപഹരിക്കുന്നതിനായി പിൻ നമ്പർ അടിച്ചു ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്.

അടിച്ച പിൻ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സന്ദേശം ഉണ്ട്. ഇന്നലെ രാവിലെ 6.51 മുതലാണ് 10,000 രൂപ വീതം പത്തു തവണയായി പിവലിച്ചിരിക്കുന്നതെന്നും മുഹമ്മദ് ഷാബിർ പറഞ്ഞു.കൊച്ചി മുണ്ടൻ വേലിയുള്ള രണ്ടു ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ വഴിയാണ് പണം പിൻവലിച്ചിരിക്കുന്നത്.

ഡോക്ടറുടെ പരാതിയിൽ തോപ്പുംപടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പോലിസ് ശ്രമിക്കുന്നത്.ഒരാഴ്ച മുമ്പ് മുഹമ്മദ് ഷാബിറിന്റെ സഹപ്രവർത്തകന്റെ അക്കൗണ്ടിൽ നിന്നും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലും കേസ് അന്വേഷണം നടന്നു വരികയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുഹമ്മദ് ഷാബിറിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായിരിക്കുന്നത്.