കേരളത്തിലെ ആദ്യത്തെ ഷൂട്ടിങ് അക്കാദമി ഇനി തലസ്ഥാനത്തതിനു സ്വന്തം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഷൂട്ടിങ് അക്കാദമിക്കു വട്ടിയൂർക്കാവിൽ തുടക്കമായി ഷൂട്ടിങ് റെയ്ഞ്ചിൽ പ്രവർത്തനം പൂരോഗമിക്കുന്നു ദേശീയ റൈഫിൾ അസോസിയേഷന്റെ മേൽനോട്ടത്തിൽ ആയിരിക്കും അക്കാദമിയുടെ പ്രവർത്തനം നടക്കുന്നത്.
30 തിൽ അധികം ആളുകൾക്ക് ഒരേ സമയം പരിശീലനം നടത്തുവാൻ സാധിക്കും. സാധാരണക്കാർക്ക് ഉപയോഗപ്രദമായ തരത്തിലാണ് അക്കാദമിയുടെ പ്രവർത്തനം. തുടർന്ന് നാഷണൽ റൈഫിൾ അസോസിയേഷനുമായി സംസ്ഥാന സർക്കാർ ഇതിനു ധാരണയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഷൂട്ടിങ് പരിശീലനത്തിലെ തുടക്കക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള ഓപ്പൺസെറ്റ് വിഭാഗത്തിലെ പരിശീലതിനുള്ള തോക്കുകളെല്ലാം കൊണ്ടുവന്നിട്ടുണ്ട്.
ഏറ്റവും മികച്ച പരിശീലകർ ആണ് ഇവിടെ പരിശീലപ്പിക്കുക.
ഷൂട്ടിങ് അക്കാദമിയുടെ വരവോടെ പ്രദേശവാസികൾക്കുൾപ്പെടെ തലസ്ഥാനത്ത് പുതിയമാറ്റത്തിനു തുടക്കം കുറിക്കും.പുതിയ തലമുറയിൽപ്പെട്ടവർക്കും അന്തർദേശീയ സാങ്കേതിക നിലവാരമുള്ള ഷൂട്ടിങ് പരിശീലനം നേടാൻ സാധിക്കും.