എഴുപത്തിയൊന്നാം വയസ്സില്‍ അമ്മയായി; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു; മുപ്പത്തിയഞ്ച്കാരനായ മകന്റെ വിയോഗം മറന്ന് തുടങ്ങിയപ്പോള്‍ പുതിയ അതിഥിയും വിടവാങ്ങി

എഴുപത്തിയൊന്നാം വയസ്സില്‍ അമ്മയായി; രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു; മുപ്പത്തിയഞ്ച്കാരനായ മകന്റെ വിയോഗം മറന്ന് തുടങ്ങിയപ്പോള്‍ പുതിയ അതിഥിയും വിടവാങ്ങി

Spread the love

സ്വന്തം ലേഖകന്‍

ചേപ്പാട്: എഴുപത്തിയൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അദ്ധ്യാപികയായ സുധര്‍മ കഴിഞ്ഞ മാര്‍ച്ച് 18നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 28നായിരുന്നു ഇവര്‍ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോയത്. കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് സുധര്‍മയുടെയും റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രന്റെയും മകന്‍ സുജിത് മരണമടഞ്ഞത്. മുപ്പത്തിയഞ്ച് വയസുകാരനായ സുജിത് സൗദിയില്‍വച്ചായിരുന്നു മരിച്ചത്.

സുജിത്തിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഇവര്‍ ഡോക്ടര്‍മാര്‍ എതിര്‍ത്തിട്ടും ഒരു കുഞ്ഞിനായി ശ്രമിച്ചതും വിജയിച്ചതും.