video
play-sharp-fill

റോഡ് മുറിച്ച് കടക്കുന്നതിനിടെ അറുപതുകാരിക്ക് ദാരുണാന്ത്യം  അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ അറുപതുകാരിക്ക് ദാരുണാന്ത്യം  അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Spread the love

സ്വന്തം ലേഖകൻ 

ആലപ്പുഴ: റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് അറുപതുകാരിക്ക് ദാരുണാന്ത്യം. ചാത്തങ്കരി ചെമ്പന്നിൽ വീട്ടിൽ ബേബിയുടെ ഭാര്യ തങ്കമണി ബേബി ( മറിയാമ്മ) ആണ് മരണപ്പെട്ട.

ഞായർ വൈകിട്ട് ആറരയോടെ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രം മണക്ക് ആശുപത്രി ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ ബൈക്കിലെത്തിയ നീരേറ്റുപ്പുറം സ്വദേശിയായ യുവാവ് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.