
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തു വയസുകാരിക്ക് പീഡനം. 58 കാരൻ പിടിയിൽ. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കൽ മണി എന്ന് വിളിക്കുന്ന ഭൂവനേശ്വര പിള്ള (58) ആണ് കീഴ്വായ്പ്പൂർ പോലീസിന്റെ പിടിയിലായത്. ഈ വർഷം ജനുവരിയിൽ രണ്ട് ദിവസങ്ങളിലായാണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്.
ബുധനാഴ്ചയാണ് പോലീസിൽ വിവരം ലഭിക്കുന്നത്. തുടർന്ന് കുട്ടി പഠിക്കുന്ന സ്കൂളിൽ വച്ച് മാതാവിന്റെയും സ്കൂളിന്റെ ചുമതല വഹിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സാന്നിധ്യത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ ഇയാളുടെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് റിമാൻഡ് ചെയ്തു.