Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൈക്കൂലിയുമായി ഈ വർഷം പിടിയിലായത് സി ഐ അടക്കം 34 സര്‍ക്കാര്‍ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ മുൻപന്തിയിൽ.

video
play-sharp-fill

എന്നിട്ടും കുറവ് വരാതെ സംസ്ഥാനത്ത് അഴിമതി വീരന്മാരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു.

കഴിഞ്ഞ വര്‍ഷം 24 ഉദ്യോഗസ്ഥരായിരുന്നു പിടിയിലായതെങ്കില്‍ ഇത്തവണ പത്തുപേരുടെ എണ്ണം കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂവകുപ്പിലെ ഒന്‍പത് ഉദ്യോഗസ്ഥർ, തദ്ദേശ വകുപ്പിലെ എട്ട് പേർ, വനം വകുപ്പിലെ നാലുപേർ , പൊലിസില്‍ നിന്നുള്ള മൂന്ന് പേരും വിവിധ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്.

ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പ്യൂണ്‍ വരെയുണ്ട് കൂട്ടത്തില്‍.

പി.ആര്‍.ഡിയിലെ ഓഡിയോ വീഡിയോ ഓഫിസര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍, വാട്ടര്‍ അതോററ്റി എക്‌സ്യൂട്ടീവ് എഞ്ചിനിയര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നിങ്ങനെ വന്‍ തുക ശമ്പളം വാങ്ങുന്നവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്.​