ടീം പിണറായിയിൽ അടിമുടി പുതുമയും യുവത്വവും: സി.പി.എമ്മിൽ തലമുറ മാറ്റത്തിന്റെ കേളികൊട്ട്; ജനകീയ ആയ കെ.കെ ഷൈജലയെപ്പോലും വെട്ടിയത് പാർട്ടിയുടെ കരുത്ത്; ടീം പിണറായിയുടെ ഒപ്പമുള്ള 11 തലകൾ ഇവർ; മന്ത്രിസഭയിൽ രണ്ടു വനിതകൾ; എം.ബി രാജേഷ് സ്പീക്കർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ജനകീയ വിധിയിൽ അജയ്യനായി രണ്ടാംതവണ അധികാരം ഏറ്റെടുത്ത ടീം പിണറായിയുടെ ഇടം വലം നിൽക്കുന്ന 11 പേരും പുതുമുഖങ്ങൾ. ജനകീയയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷ നേടുക പോലും ചെയ്ത കഴിഞ്ഞ സർക്കാരിലെ ആരോഗ്യമന്ത്രി കെ.കെ ഷൈജലയെപ്പോലും മാറ്റി നിർത്തിയ സി.പി.ഐ തങ്ങളുടെ കരുത്താണ് തെളിയിക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ എടുത്ത ധൈര്യം തന്നെയാണ് മന്ത്രിസഭാ രൂപീകരണത്തിലും നിറഞ്ഞു നിൽക്കുന്നത്. 11 മന്ത്രിമാരിൽ രണ്ടു പേർ വനിതകളായപ്പോൾ, സ്പീക്കറായി എം.ബി രാജേഷ് എത്തി. ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ ഏറെ പഴികേട്ട കെ.കെ ഷൈലജ ടീച്ചറാവും പാർട്ടിയുടെ ചീഫ് വിപ്പ്.
ടീം പിണറായിയുടെ രണ്ടാം മന്ത്രിമാർ ഇവർ;
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി എൻ വാസവൻ
പതിനഞ്ചാം നിയമഭയിൽ ഏറ്റുമാനൂരിൽ നിന്നുമുള്ള എം.എൽ.എയും പന്ത്രണ്ടാം നിയമസഭയിൽ കോട്ടയത്തുനിന്നുള്ള എം.എൽ.എയും സി.പി.എമ്മിൻ്റെ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമാണ് വി.എൻ. വാസവൻ.
കോട്ടയത്ത് നിന്നും കേരള നിയമസഭയിലേയ്ക്ക് 2021 ൽ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,സിപിഎം മുൻ കോട്ടയം ജില്ലാ സെക്രട്ടറി,
RUBCO ചെയർമാൻ, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ,കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, Dyfi സംസ്ഥാന ജോയിന്റ് സെക്രട്ടറി,കോട്ടയം ജില്ലാ ലൈബ്രറി കൌൺസിൽ ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഗോവിന്ദൻ മാസ്റ്റർ
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള നിയമസഭാംഗവും സിപിഐ (എം) യുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഗോവിന്ദൻ മാസ്റ്റർ എന്നും അറിയപ്പെടുന്നു എം.വി. ഗോവിന്ദൻ. മലയാള പത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു ഇദ്ദേഹം.
ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
സജി ചെറിയാൻ
.സി.പി.എം. നേതാവ് എന്നതിനൊടൊപ്പം കരുണ പെയിന്‍ ആന്റ് പാലിയേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി.ടി. ചെറിയാന്റെയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965-ല്‍ ജനനം. 1978-ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്.ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1981-ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ആദ്യമായി എസ്.എഫ്.ഐയുടെ ഒന്നാം വര്‍ഷ പ്രീഡിഗ്രി പ്രതിനിധിയായി. 25 വര്‍ഷത്തെ കെ.എസ്.യു. ഭരണം അവസാനിപ്പിച്ച് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി.
തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ വിദ്യാഭ്യാസവും നേടി. 1980-ല്‍ സി.പി.എം. അംഗമായി. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരളസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ജില്ലാ ജൈവകാര്‍ഷിക സഹകരണസംഘം ചെയര്‍മാന്‍, ഏ.ആര്‍.പി. സി ചെയര്‍മാന്‍, അരീക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജനതാ വ്യവസായ സഹകരണസംഘം പ്രസിഡന്റ്, സ്വദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21,000 വോട്ടിന്റെ ഭൂപരിപക്ഷത്തോടെ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം. ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സജി ചെറിയാന്‍ നിലവില്‍ സംസ്ഥാന കമ്മറ്റി അംഗമായി തുടരുന്നു. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം.ബി.ബി.എസ്. വിദ്യാര്‍ഥിനി). മരുമക്കള്‍: അലന്‍, ജസ്റ്റിന്‍.
വി. അബ്ദുൽറഹ്മാൻ
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. അബ്ദുൽറഹ്മാൻ. മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂൺ 5 ന് പോരൂരിൽ ജനിച്ചു.
കെ.എസ്.യു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. കെപി.സി.സി. അംഗം.; കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (5 വർഷം), തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ (5 വർഷം) എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ആക്ട് തിരുർ’ എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റാണ് നിലവിൽ.
കെ. രാധാകൃഷ്ണൻ
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ.(എം) അംഗമാണ്. ഇദ്ദേഹം തൃശൂർ നിവാസിയും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമാണ്.
1996-ൽ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തിൽനിന്നും നിയമ സഭാ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ൽ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ൽ തിരഞ്ഞെടുക്കപ്പെടുകയും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറാവുകയും ചെയ്തു.നിലവിൽ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്.
വീണ ജോർജ്
പതിന്നാലാം കേരള നിയമസഭാംഗമായ വീണ ജോർജ്ജ് കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ്. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ ഈ സ്ഥാനത്തെത്തുന്നത്. കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷൻ ജേർണലിസം ആരംഭിച്ചത്. തുടർന്ന് ഇന്ത്യാവിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വരെയായി ഉയർന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ മുതൽ അവിടെയും വാർത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോൾ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു. 2016, 2021നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി സിപിഐ(എം) പാനലിൽ മത്സരിച്ചു വിജയിച്ചു.
വി ശിവൻകുട്ടി
കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.
എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.
ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്.
എം ബി രാജേഷ്
പതിനഞ്ചാം ലോകസഭയിൽ പാലക്കാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമാണ് തൃത്താല MLA യും ആണ്എം.ബി. രാജേഷ്[1] (മാർച്ച് 12, 1971).
SFI യിലൂടെ നേതാവായി വളർന്നു. ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം “യുവധാര’ യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.
എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോൾ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമാണ്.
പി.എ. മുഹമ്മദ് റിയാസ്
കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ബേപ്പൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി.എ. മുഹമ്മദ് റിയാസ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പി.എം. നിയാസിനെ 28,747 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.എ. മുഹമ്മദ് റിയാസ് നിയമസഭയിലേക്ക് എത്തിയത്. Dyfi അഖിലേന്ത്യാ പ്രസിഡന്റാണ്.
കെ.എൻ. ബാലഗോപാൽ
കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.
എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധു സഹോദരനാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.
പി. രാജീവ്
കേരളത്തിൽ നിന്നുള്ള ഒരു മുൻ രാജ്യസഭാ അംഗമാണ് പി. രാജീവ്.[1][2] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ്. ദേശാഭിമാനി ചീഫ്എഡിറ്ററാണ് തൃശ്ശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയാണ്.
പഠന കാലത്ത് എസ് എഫ് ഐ ലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ആർ. ബിന്ദു
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയർ ആണ് ആർ. ബിന്ദു.തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടിയാണ് ബിന്ദു. ഇന്ത്യൻ പാർലമെന്റ് മെമ്പറും മാർക്സിസ്റ്റ് പാർട്ടിയുടെ അഖിലറ്റിന്ത്യാ നേതാവും കൂടിയായ എ. വിജയരാഘവൻ ആണ് ഭർത്താവ്. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.