video
play-sharp-fill

പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല; മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് […]

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്ക് പുറത്ത് പാട്ട് നാളെ ആരംഭിക്കും.   ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലിപ്പത്തിൽ കെട്ടിയ നെടും പുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന […]

മികച്ച ബൗളിംഗിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച് അശ്വിനി കുമാര്‍; ഐപിഎല്‍ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വിനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ കുപ്പായത്തില്‍ അരങ്ങേറിയ അശ്വിനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയെ […]

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി; ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു; വൈറ്റമിൻ ഡി യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ അറിയാം

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്‌, യുഎസിലെ മുതിർന്നവരില്‍ നാലില്‍ ഒരാള്‍ക്ക് വിറ്റാമിൻ ഡി കുറവാണെന്ന് കണക്കാക്കപ്പെടുന്നു. […]

നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം; പാർട്ടി നേതൃത്വം വടിയെടുത്തതോടെ ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ

പത്തനംതിട്ട: അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്അപ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന […]

വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതക വിലയിൽ കുറവ്; സിലിണ്ടറിന് 43 രൂപ 50 പൈസ കുറഞ്ഞു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 43 രൂപ 50 പൈസ ആണ് സിലിണ്ടറിന് കുറച്ചത്. 1769 രൂപയാണ് കൊച്ചിയിലെ വില. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചിരുന്നു. 19 […]

മദ്യപാനത്തിന് പിന്നാലെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും; തടയാനെത്തിയ എസ്ഐക്ക് നേരെയും ആക്രമണം; പരിക്കേറ്റ എസ്ഐ ചികിത്സയിൽ

പാലക്കാട്: മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. മദ്യപാനത്തിന് പിന്നാലെയായിരുന്നു […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലർട്ട് […]

പുതിയ സാമ്പത്തിക വർഷത്തിന് ഇന്നുമുതൽ തുടക്കം; 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത് സാമ്പത്തിക രംഗത്ത് ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളുമായി

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്. എന്തൊക്കെയാണ് മാറ്റങ്ങൾ? മൂന്ന് മാസം […]

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനും വില വർധനവ്; വൈദ്യുതി യൂണിറ്റിന് 5 മുതൽ 15 പൈസ വരെയും; വെള്ളക്കരത്തിൽ 5% ശതമാനവുമാണ് വർദ്ധനവ് ഉണ്ടാവുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍ അധികമായി നല്‍കേണ്ടിവരിക. ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ […]