video
play-sharp-fill

കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു; കുട്ടി ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു: പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും

കോട്ടയം: പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്. കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം […]

റീ എഡിറ്റ്‌ ചെയ്യ്ത എമ്പുരാനിൽ 24 വെട്ട്; പ്രധാന വില്ലന്റെ പേര് ബെൽദേവ്: എൻഐഎ പരാമർശം മ്യൂട്ട് ചെയ്യും, നന്ദി കാർഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി

തിരുവനന്തപുരം: മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് […]

ഷഹബാസ് കൊലപാതകം: ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും രേഖകൾ സമർപ്പിക്കാനുമുണ്ടെന്ന് തടസവാദം; കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രിൽ മൂന്നിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു. […]

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു, മതവിദ്വേഷത്തിന് വഴിമരുന്നിടുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും വികലമാക്കി ചിത്രീകരിച്ചു; എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ബിജെപി ജില്ലാ കമ്മിറ്റി അംഗം

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും […]

അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ; യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ്; വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും

പത്തനംതിട്ട: വലഞ്ചുഴിയിൽ തിങ്കളാഴ്‌ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് സംഭവ സ്ഥലത്തുവെച്ച് പെൺകുട്ടിയുടെ പേരിൽ അച്ഛനും സഹോദരനുമായി […]

മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ 3 വരെ വാങ്ങാം: ഏപ്രിൽ മാസത്തെ റേഷൻ വിതരണം 5 – ന് ആരംഭിക്കും: വെള്ളിയാഴ്ച റേഷൻ കടകൾക്ക് അവധി.

കോട്ടയം: 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 03.04.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്. 04.04.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 05.04.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, […]

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന; തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി; 70ലധികം മുറികളുള്ള ഹോസ്റ്റലിൽ പരിശോധന തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ […]

എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ഇത് ആദ്യം, ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോ, അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ഫുൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി ലിബര്‍ട്ടി ബഷീര്‍

തലശ്ശേരി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് തീയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. തന്‍റെ ഫേയ്സ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ബഷീര്‍ ഈകാര്യം […]

തിരുവല്ലയിൽ മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത; എരുമയുടെ വാൽ മുറിച്ച് വാലിൻ്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ചു

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിൻ്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്ഷീരകർഷകനായ നിരണം […]

‘ഇതില്‍ എന്ത് വിവാദം, എല്ലാം കച്ചവടമാണ്; നല്ല കാര്യങ്ങള്‍ സംസാരിക്കൂ’:എമ്പുരാൻ വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മോഹൻലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങള്‍ സംസാരിക്കൂ’ […]