video
play-sharp-fill

കുമരകം കോണത്താറ്റ് പാലം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഐഎൻ ടി യു സി സംഘടിപ്പിച്ച ലോങ് മാർച്ചിൽ രണ്ടാം ദിവസവും പ്രതിഷേധമിരമ്പി: മഴയെ അവഗണിച്ച് സമരത്തിന് വൻ ജനപങ്കാളിത്തം: കെ സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കുമരകം: കോണത്താറ്റു പാലത്തിന്റെ നിർമ്മാണത്തിലെ മെല്ലേ പോക്ക് കേരളത്തിലെ വികസന മുരടിപ്പിന്റെ നേർകാഴ്ചയാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കോണത്താറ്റു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ഐ.എൻ.റ്റി.യു.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ ലോങ്ങ് മാർച്ചിന്റെ രണ്ടാം ദിനത്തെ […]

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഇനി മാലിന്യമുക്തം

കോട്ടയം: മാലിന്യമുക്ത ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി, മാടപ്പള്ളി, പായിപ്പാട്, എന്നീ പഞ്ചായത്തുകളെ നേരത്തേ ശുചിത്വ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെ തുടർന്ന് മാടപ്പള്ളി ഭഗവതീ ക്ഷേത്ര പരിസരത്തു […]

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു; മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം

മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. […]

കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ; മൂല്യ നിർണയം പൂർത്തിയാക്കി ഉത്തര കടലാസുകൾ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തിക്കും; ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

തിരുവനന്തപുരം: കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി […]

സ്ഥിരമായി മുടി ഡൈ ചെയ്യുന്നവരിൽ കാന്‍സറിന് സാധ്യത; പുതിയ പഠനം

പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ ചിലര്‍ക്ക് പ്രായം ആവുന്നതിന് മുന്‍പേ മുടി നരയ്ക്കുന്നുണ്ട്. ഇങ്ങനെയുള്ള നര ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. ഇതിന് പരിഹാരമായി ഹെയര്‍ ഡൈ ആളുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ പെട്ടന്ന് നിമിഷിങ്ങള്‍ക്കുള്ളില്‍ മുടി കറുപ്പിക്കുന്ന രീതി വരെ […]

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി : പിണറായി എതിർത്താൽ കേരളത്തിലെ പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടാകും.

മധുര:സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി. പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് ധാരണയുള്ളതിനാല്‍ പിബിയില്‍ അവശേഷിക്കുന്ന നേതാക്കളില്‍ നിന്ന് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണം. പിബിയില്‍ […]

“മയക്ക് മരുന്ന് ലോബികൾക്ക് എതിരെ കേരളം പൊരുതുന്നു”…; കേരളം മയക്ക് മരുന്ന് ലോബികളുടെ കേന്ദ്രമായി മാറി; കൊള്ളയും, കൊലയും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും വർദ്ധിച്ചുവെന്നും എൻഎൽസി; കോട്ടയത്ത് ഏപ്രിൽ 27ന് എൻഎൽസി മയക്കുമരുന്നിനെതിരെ സംസ്ഥാന സെമിനാർ നടത്തുന്നു

കോട്ടയം: കേരളം മയക്ക് മരുന്ന് ലോബികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന്‌ കോട്ടയത്ത്‌ നടന്ന നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (NLC ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. മയക്ക് മരുന്നിൻ്റെ ലഹരിയിൽ കൊള്ളയും, കൊലയും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും വർദ്ധിച്ചു വരുന്നു. പോലീസിന്റെയും, എക്സൈസിന്റെയും […]

പൊലീസ് തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്..

തിരുവനന്തപുരം: ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ തിരുവല്ലം പൊലീസിന്റെ അട്ടിമറിയെന്നു സ്പെഷ്യൽ റിപ്പോർട്ട്‌ പുറത്ത്.ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയാണ് […]

നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി എന്നിവയുടെ ആക്രമണം; വേനല്‍ കൂടിയതോടെ ആനിമല്‍ ബൈറ്റ് ക്ലിനികിൽ ദിനംപ്രതി എത്തുന്നത് 100 പേർ

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗം സുരക്ഷാ ജീവനക്കാര്‍ക്ക് അടുത്തിടെയായി ഒരു സ്ഥിരം ചോദ്യവും ഉത്തരവുമുണ്ട്. രോഗിയുമായെത്തുന്ന വാഹനം അത്യാഹിതവിഭാഗത്തിനു മുന്നിലെത്തിയാല്‍ അവര്‍ ചോദിക്കും, എവിടെനിന്നാ? ഉത്തരം മാങ്കാവെന്നാണെങ്കില്‍ ഉടന്‍ മറുപടിവരും വലത്തോട്ട് പോയ്ക്കോളൂ. അത്യാഹിതവിഭാഗത്തിന്റ വലതുഭാഗത്താണ് ആനിമല്‍ ബൈറ്റ് ക്ലിനിക്. […]

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്;4 പേരെ കസ്റ്റഡിയിലെടുത്തു; പുലർച്ചെ 3 മണിയോടെ 5 വീടുകളിലായാണ് റെയ്ഡ് നടത്തിയത്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് […]