video
play-sharp-fill

സുപ്രാധാന നീക്കവുമായി കോൺ​ഗ്രസ്; ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ആരോപണം; വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, […]

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാൻ പെര്‍മിറ്റ്‌ നിര്‍ബന്ധമാക്കി; ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏപ്രില്‍ 10 മുതല്‍ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച്‌ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ […]

കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ സംഭവം: യുവതിക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു; കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും; പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് വൈകും

ആലപ്പുഴ: ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. അതേസമയം, പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു […]

വസ്ത്രം മാറുന്നതിനിടെ സംവിധായകൻ അകത്തുവന്നു; ഞെട്ടിവിറച്ചു, ഞാൻ അയാൾക്ക് നേരെ അലറി; ‘ഈ സംഭവത്തിന് ശേഷം പിന്തുണയ്ക്ക് പകരം മിണ്ടാതിരിക്കാനാണ് പലരും പറഞ്ഞത് ; സിനിമ മേഖലയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അർജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെ

വിജയ് ദേവരക്കൊണ്ട എന്ന നടനെ മലയാളികൾക്കിടയില്‍ സുപരിചിതനാക്കിയ സിനിമയാണ് അർജുൻ റെഡ്ഡി. വൻ ജനശ്രദ്ധനേടിയ ചിത്രം തമിഴ് അടക്കമുള്ള ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ശാലിനി പാണ്ഡെ ആയിരുന്നു ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തിയയത്. ഇപ്പോഴിതാ തെന്നിന്ത്യയിൽ നായിക വേഷം ചെയ്തപ്പോഴുണ്ടായ […]

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രാജിവെച്ചു

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ രാജിവച്ചു. രാജി എഐഎഡിഎംകെ – ബിജെപി സഖ്യം സുഗമമാക്കാനായി. എഐഎഡിഎംകെയ്ക്കു കൂടി താല്‍പര്യമുള്ള നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കും. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കുകയും ബിജെപി എഐഡിഎംകെ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കുമിടെയാണ് അണ്ണാമലെെയെ ബിജെപി […]

വിഷു കൈനീട്ടവുമായി സർക്കാർ; ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു; പെൻഷൻ ലഭിക്കുക 62 ലക്ഷത്തോളം പേർക്ക്; ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ […]

ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുക്കാരെത്തി രക്ഷപ്പെടുത്തി; പാതി കത്തിയ ശരീരവുമായി യുവാവ് മോട്ടറിൻ്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങി മരിച്ചു

പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാൻ […]

യുകെയിലെ ആരോഗ്യനില പരിതാപകരം; ചെറിയ രോഗകാരണം കൊണ്ടു പോലും രോഗികൾ മരിക്കാൻ ഇടയാകുന്നു; കേരളത്തിൽ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങൾ ഏറെ പ്രശംസനീയം; ഏത് രോഗിക്കും അരമണിക്കൂർ ദൂരത്തിൽ ഒരു ഹൃദയാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനാകുമെന്നതും വലിയ നേട്ടം; ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. ജോസ് പെരിയപുറം

ലണ്ടന്‍: ”യുകെയില്‍ എന്‍എച്ച്‌എസ് നിയന്ത്രിക്കുന്ന ആരോഗ്യ മേഖലക്ക് എന്തോ കുഴപ്പമുണ്ട്” – പറയുന്നത് ലോകം അറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറം. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഡോ. പെരിയപ്പുറം ഹൃദയ […]

പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള തമിഴ്‌നാടിന്‍റെ ബില്ല് തള്ളി രാഷ്ട്രപതി; ജനതയുടെ താല്‍പര്യങ്ങളെ അവഗണിക്കുന്നുവെന്ന് സ്റ്റാലിന്‍

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യ വ്യാപക പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടില്‍ നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയില്ല.. 2021,2022 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭ രണ്ടു തവണ പാസാക്കിയ ബില്ല്, പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ […]

വീണാ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ എസ്എഫ്ഐഒ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതം, സംസ്ഥാനത്തിന്റെ നേട്ടങ്ങളെ താഴ്ത്തി കെട്ടാനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് എം

കോട്ടയം: വീണാ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് പറഞ്ഞു. വിവിധ മേഖലകളിൽ കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലേക്ക് കുതിക്കുമ്പോൾ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ […]