video
play-sharp-fill

സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിൽ പ്രതിഷേധം ; ആലപ്പുഴയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേര്‍ പാർട്ടിവിടുന്നതായി നേതൃത്വത്തിന് കത്ത് നല്‍കി

ആലപ്പുഴ : സി പി ഐ എം തുമ്പോളി ലോക്കല്‍ പരിധിയിൽ വൻ ഭിന്നത. നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ പാർട്ടി വിടുന്നതായി നേതൃത്വത്തിനു കത്തു നല്‍കിയതായി സൂചന. സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു […]

ഒഡീഷയിലെ പള്ളിയിൽ പൊലീസ് അതിക്രമം; മലയാളി വൈദികന് പരുക്ക്: ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഒഡീഷയിൽ വൈദികർക്കുനേരെ വീണ്ടും അക്രമം. ഒഡീഷയിലെ ബഹരാംപുർ രൂപതയിലെ ജൂബ ഇടവക പള്ളിയിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ മലയാളി വൈദികനെ മർദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. […]

മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍: ആര്‍പിഐ അത്താവലെ വിഭാഗം വഴിയാണ് എസ് രാജേന്ദ്രന്റെ എൻ ഡി എ പ്രവേശനം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍പിഐ അത്താവലെ വിഭാഗം വഴിയാണ് എസ് രാജേന്ദ്രന്‍ വലതുപക്ഷത്തേക്കെന്നാണ് വിവരം. ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്റെ ഇതുസംബന്ധിച്ച പ്രതികരണം പുറത്തുവന്നിട്ടുണ്ട്. എസ് രാജേന്ദ്രന്‍ […]

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണം: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ പൂർണ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി.പൂരവുമായി ബന്ധപ്പെട്ട് സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍ നോട്ടമുണ്ടാകണമെന്നും കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശൂർ പൂരം […]

എംമ്പുരാൻ വിവാദങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; മൂന്നോളം സിനിമകളുടെ പ്രതിഫലം സംബന്ധിച്ച്‌ വിശദീകരണം തേടി

കൊച്ചി : പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച്‌ വിശദീകരണം തേടി. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിർമാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് […]

വെയർഹൗസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച മലയാളി യുവാക്കളെ സെക്സ് റാക്കറ്റിന് കൈമാറി: ഏജൻസി തട്ടിയത് ലക്ഷങ്ങൾ ; പെരുമ്പാവൂർ, ആലുവ, എറണാകുളം സ്വദേശികളാണ് കുടുങ്ങിയത്: പോലീസ് കേസെടുത്തു.

കൊച്ചി: കേരളത്തില്‍ നിന്നും യുവാക്കളെയും അന്താരാഷ്ട്ര സെക്സ് റാക്കറ്റ് റിക്രൂട്ട് ചെയ്തെന്ന് റിപ്പോർട്ട്. ഹോങ്കോംഗില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടപ്പള്ളിയിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയാണ് യുവാക്കളെ കുടുക്കിയത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ സർവീസ് ചാർജ്ജായി വാങ്ങിയ ശേഷമായിരുന്നു ചതി. ഹോങ്കോംഗില്‍ പ്രതിമാസം […]

കെഎസ്ആർടിസി ബസ്സുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കെഎസ്ആർടിസി ബസ്സുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. ഒരേ ദിശയിൽ ആയിരുന്ന മൂന്നു വാഹനങ്ങളും ഒന്നിനുപുറകെ മറ്റൊന്നായി ഇടിക്കുകയായിരുന്നു. മുന്നിൽ പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് ആളെ ഇറക്കാനായി നിർത്തി. അതിനിടയിൽ […]

സംസ്ഥാനത്ത് ഇന്ന് (05/04/2025) സ്വർണവിലയിൽ ഇടിവ്; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (05/04/2025) സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം ഗ്രാം – 8310 പവൻ – 66480

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് കോടികൾ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന; ഈ വർഷം മാത്രം 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് സ്വർണനാണയങ്ങള്‍ കൊയ്ത് സംസ്ഥാന ഹരിത കർമ്മസേന. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം, 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീൻ കേരള കമ്ബനിക്ക് കൈമാറിയതിലൂടെയാണ് ഈ […]

ചർമ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നു; പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം; കറ്റാര്‍വാഴ സൂപ്പറാണ്; ഇവയുടെ ഗുണങ്ങള്‍ അറിയാമോ?

കോട്ടയം: കറ്റാർവാഴ ജെല്‍ ത്വക്കില്‍ നേരിട്ട് ഉപയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കാനും, പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം നല്‍കാനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ കൊളസ്റ്റ്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. കറ്റാർവാഴയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ രോഗങ്ങളില്‍ […]