video
play-sharp-fill

പുലിപ്പല്ല് കൈവശം വച്ച കേസ്: വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും; പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം; കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശിക്കായി പൊലീസ് അന്വേഷണം

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ശ്രീലങ്കൻ വംശജനായ വിദേശ പൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് […]

സുവർണ്ണാവസരം… ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ല ; ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെഎസ്‌ഇബി ; ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് ദീർഘകാല കുടിശ്ശിക തീർപ്പാക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്‌ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതല്‍ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ […]

വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണം: തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂ‍ർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി; തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സേനകൾക്ക് തീരുമാനിക്കാം; പ്രഖ്യാപനം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം

ന്യൂഡൽഹി: ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂ‍ർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന […]

തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം, കാര്യതടസ്സം, സ്വസ്ഥതക്കുറവ് ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (30/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, കലഹം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ശരീരസുഖം, സന്തോഷം ഇവ […]

ജമ്മുവിലെ ഇന്ത്യൻ പോസ്‌റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; പാക് പ്രകോപനം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെ

ജമ്മു: ജമ്മുവിലെ അഖ്നൂരിൽ ഇന്ത്യൻ പോസ്‌റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പ്. പർ​ഗ്വാൾ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തിരച്ചിൽ ശക്‌തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സൈന്യത്തിൻ്റെ പ്രകോപനം. അതിനിടെ […]

മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തില്‍, ഏതാണ് ഈ യുവ അധികാരി…??’ ‘മുഖ്യമന്ത്രിയും മകളും മരുമകനും കൊച്ചുമകനും അടക്കമുള്ള ഒരു കുടുംബം നേതൃത്വം കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരള സർക്കാർ മാറിയോ ; യോഗത്തില്‍ കൊച്ചുമകൻ, ഔദ്യോഗിക വാഹനത്തില്‍ മകള്‍; കടുത്ത വിമർശനം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം സന്ദർശിച്ചതിന്റെ വീഡിയോകളും […]

കോട്ടയം പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇൻഡസ് ബാങ്ക് അടിച്ചു തകർക്കുകയും വാഹനങ്ങൾ തല്ലി പൊട്ടിക്കുകയും ചെയ്ത കേസ്: ഒന്നാംപ്രതി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ജാമ്യം അനുവദിച്ചു; പ്രതിഭാ​ഗത്തിനായി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി ഹാജരായി

കോട്ടയം: പുതുപ്പള്ളി കൈതപ്പാലം ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് പുതുപ്പള്ളി ഇൻഡസ് ബാങ്ക് അടിച്ചു തകർക്കുകയും ചുറ്റുമുള്ള വാഹനങ്ങൾ തല്ലി പൊട്ടിക്കുകയും ചെയ്ത കേസിൽ ഒന്നാംപ്രതി കാലേബ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ജാമ്യം […]

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ; തുടർച്ചയായ മർദ്ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും നാടുമായും ബന്ധുക്കളുമായും ബന്ധമില്ലെന്നും ബന്ധുക്കൾ

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചതിനെ തുടർന്ന് സഹോദരൻ മംഗളുരുവിൽ എത്തി. അഷ്‌റഫ് മാനസിക […]

ബിസിനസ്സിൽ പങ്കാളിയാക്കാം, 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു ; കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം മുൻ ആർടിഒയ്ക്കും ഭാര്യക്കുമെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ്

എറണാകുളം: കൈക്കൂലി കേസിൽ അറസ്റ്റിലായി സസ്പെൻഷനിലായ എറണാകുളം മുൻ ആർടിഒയ്ക്കും ഭാര്യക്കുമെതിരെ വ‍ഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം വിലവരുന്ന തുണിത്തരങ്ങൾ തട്ടിയെടുത്തു എന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കോടതി ഉത്തരവ്. […]

എംബിബിഎസ് വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ കാണാതായതായി പരാതി ; പിതാവിന്റ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം. ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് […]