video
play-sharp-fill

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ചാത്തൻസേവ ; പൂജയ്ക്കിടെ ബലാത്സംഗം ചെയ്തു ; വീട്ടമ്മയുടെ പരാതിയിൽ ജ്യോത്സ്യൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി :ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാദിനെയാണു വീട്ടമ്മയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു. ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് […]

ഏറ്റുമാനൂർ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജക്ട് മുഖേന ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു; യോഗ്യരായ ഉദ്യോ​ഗാർത്ഥികൾ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക

കോട്ടയം: ഏറ്റുമാനൂർ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡി.എം.എൽ.ടി/ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം(ഡി.എം.ഇ./തത്തുല്യം)എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ: 0481-2535573

“പരാതിക്കാരിയും അന്വേഷണ ഏജൻസിയും ചേർന്ന് തന്നെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുന്നു” ; മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പരാതി നല്‍കിയ നടി മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി : നടൻമാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നല്‍കിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍. നടിക്കെതിരെ ബന്ധുവായ യുവതി നല്‍കിയ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയില്‍ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. […]

ഏറ്റുമാനൂർ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവ്; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് സെപ്റ്റംബർ 30ന് രാവിലെ 11.30ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക

കോട്ടയം: ഏറ്റുമാനൂർ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജക്ട് മുഖേന ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.30ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡിപ്‌ളോമ ഇൻ ഫാർമസി/തത്തുല്യം/ബിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 0481-2535573

പക്ഷിപ്പനി : കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും ; ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ലെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്. കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 വരെ കോഴി, […]

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല; സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ്; അനിൽ അക്കരയുടെ പരാതിയിലായിരുന്നു അന്വേഷണം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് അനിൽ അക്കരയെ അറിയിച്ചു. തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി അന്വേഷിച്ചത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് അനിൽ അക്കര ആയിരുന്നു കേസിലെ പരാതിക്കാരൻ. കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം […]

സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു ; ജലഗതാഗത വകുപ്പ് റിട്ട.ജീവനക്കാരൻ എസ് വേണുഗോപാലാണ് മരിച്ചത്

മണ്ണഞ്ചേരി : സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയില്‍ ജലഗതാഗത വകുപ്പ് റിട്ട.ജീവനക്കാരൻ എസ്. വേണുഗോപാലാണ് (61) മരിച്ചത്. മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ പനയില്‍ ബ്രാഞ്ചില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കള്‍: വിഷ്ണു, നന്ദകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.  

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ… ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ, പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും ; കുറിപ്പുമായി മഞ്ജു വാര്യർ

സ്വന്തം ലേഖകൻ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഓടിച്ചിരുന്ന വണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കുറിപ്പുമായി മഞ്ജു വാര്യർ. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും.- അർജുന്റി ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ കുറിച്ചു. വണ്ടിയുടെ കാബിന് അകത്തു നിന്നാണ് അർജുന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച […]

പാലക്കാട് സ്വകാര്യ ബസും ടാങ്കർ ലോറിയും  കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

  പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.   ബസിൽ ഏകദേശം 30 യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും പരിക്കേറ്റു.   അതേസമയം ലോറി ഡ്രൈവറുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണന്ത്യം

  കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച് സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമന (50) യാണ് മരിച്ചത്.   സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം, ഉണ്ടായത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു ഓമന. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.