മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ…. : മോഹൻലാൽ
സ്വന്തം ലേഖകൻ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തിയിരുന്നു. ലോറിയുടെ കാബിനിൽനിന്ന് മൃതദേഹവും കണ്ടെത്തി. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചിട്ടുണ്ട്. അർജുൻ്റെ കുടുംബത്തിന് ആശ്വാസവാക്കുകൾ നേർന്നുകൊണ്ട് സിനിമാലോകം എത്തി. ഇപ്പോഴിതാ അര്‍ജുന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.. പ്രിയ സഹോദരന് കണ്ണീരിൽ […]