play-sharp-fill

ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍ സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു ; തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധം ; ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും ; രാവിലെ ആറ് മുതല്‍ രാത്രി 10 വരെ എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിക്കും

സ്വന്തം ലേഖകൻ കൊച്ചി: ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്ക് നടത്താന്‍ ഡ്രൈവര്‍മാര്‍ തീരുമാനിച്ചത്. ഓരോ ട്രിപ്പിനും കമ്മീഷന്‍ കൂടാതെ 49 രൂപ പ്ലാറ്റ്‌ഫോം ഫീസ് കമ്പനി ഏര്‍പ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്‌സി വാഹനങ്ങളുടെ ഇന്റര്‍ സിറ്റി ഓപ്ഷന്‍ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികളില്‍ […]

സൈനിക വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; നാല് സൈനികർക്ക് വീരമൃത്യു

സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട്  4 സൈനികർക്ക് വീരമൃത്യു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 300 അടി താഴ്ചയിലെ കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് ഓണം സ്പെഷ്യൽ ഡ്രൈവിൽ വൻ കഞ്ചാവ് വേട്ട; 5.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേർ പിടിയിൽ; വിൽപ്പന നടത്താൻ കഞ്ചാവ് എത്തിക്കുന്നത് ഷോൾഡർ ബാഗുകളിലാക്കി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കലൂരിൽ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ എക്സൈസ് പിടികൂടി. 5.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബുദു പ്രധാൻ, ഷാഹിൽ ചിഞ്ചാനി എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഒരു മാസത്തിൽ രണ്ടോ മൂന്നോ തവണ വീതം കഞ്ചാവ് ഷോൾഡർ ബാഗുകളിലാക്കി കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. യുവാക്കൾ കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ഉടനെ കണ്ടെത്തുമെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. […]

സിപിഎമ്മിന്റെ നിർദ്ദേശം! സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി

തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ കരുണാണ് സമിതിയുടെ ചെയർമാൻ. ബി ഉണ്ണികൃഷ്ണ‌ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് പരിഗണിച്ചിട്ടില്ല. ലൈംഗിക പീഡന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊല്ലം എംഎൽഎ കൂടിയായ മുകേഷിനെ സമിതിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.

പിന്നണി ഗായിക ദുർഗ വിശ്വനാഥ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വീണ്ടും വിവാഹിതയായി

  തൃശൂർ: ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കണ്ണൂർ സ്വദേശി റിജുവാണ് വരൻ.   ക്ഷേത്രത്തിൽ വച്ച്  നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. ദുർഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാഹ വാർത്തയും ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.   ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ആ […]

മുഖ്യമന്ത്രിയെ കണ്ട് കോംപ്രമൈസ് ആക്കാൻ പോയിട്ടുവന്ന അൻവർ ചൂടാകുന്നത് മാധ്യമങ്ങളോട്, അന്‍വറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയ്യിലുണ്ട്, സുജിത് ദാസിനെയും എഡിജിപിയെയും പൂട്ടാനുള്ള മരുന്ന് അന്‍വറിന്റെ കൈയ്യിലുണ്ട്, അന്‍വറിനെയും മുഖ്യമന്ത്രിയെയും പൂട്ടാൻ ശശി ഒറ്റക്ക് മതി, എല്ലാം കാണുന്ന ജനങ്ങളുടെ അവസ്ഥയോ..? പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

തിരുവനന്തപുരം: എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എസ്‌എഫ്‌ഐഒ കിണറ്റില്‍ ചാടി ജീവനൊടുക്കിയോ എന്നറിയില്ലെന്നും കെ എം ഷാജി പരിഹസിച്ചു. പി വി അന്‍വറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളെ ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അന്‍വര്‍ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നാണ് ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ മസിനഗുഡി വഴി ഊട്ടിക്ക് പോയിരുന്നോ. കഴിഞ്ഞയാഴ്ച എസ്പി ഓഫീസിന് […]

പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും ശബ്ദം! മോഷ്ടാക്കളാണെന്ന് മനസ്സിലാക്കിയതോടെ പ്രദേശവാസികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം അറിയിച്ചു ; വീട് വളഞ്ഞ് നാട്ടുകൾ, കള്ളനെ പിടികൂടി വീട് പൂട്ടി പോലീസ് ; രാവിലെ നോക്കിയപ്പോള്‍ അതാ വീട് വീണ്ടും തുറന്നുകിടക്കുന്നു! വമ്പൻ ട്വിസ്റ്റ്

തൃശൂർ : തിരൂരില്‍ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. മോഷണ സംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് സംശയം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂര്‍ അച്യുതപുരം ഐജി ലൈനില്‍ രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയല്‍വാസി ശ്രദ്ധിച്ചപ്പോള്‍ വാതില്‍ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി. ഉടന്‍ അയല്‍വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചതോടെ അയല്‍വാസികള്‍ സംഘടിച്ചെത്തി നോക്കിയപ്പോഴാണ് ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സംശയം തോന്നിയത്. നാട്ടുകാര്‍ ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടാന്‍ […]

പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; പീഡനക്കേസിൽ പ്രതിയായ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

കൊച്ചി: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചിരുന്നു. കെ പി സി സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് ചന്ദ്രശേഖരന്‍ രാജിവെച്ചത്. ഹൈക്കോടതിയിലെ വനിതാ അഭിഭാഷക കൂട്ടായ്മ ചന്ദ്രശേഖരനെതിരെ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു […]

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു:വജ്ര ജൂബിലിയോടനുബന്ധിച്ച്‌ 60 ഇന കർമ്മ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു.ഒരു വർഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ആൻ്റൊ ആൻ്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എം.പി ഫണ്ടില്‍ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുൻ എംഎല്‍എ പിസി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പല്‍ ചെയർപേഴ്സണ്‍ സുഹ്റാ അബ്ദുള്‍ ഖാദർ, കോളേജ്‌ പ്രിൻസിപ്പല്‍ പ്രൊഫ. ഡോ. […]

റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ഏഷ്യാനെറ്റ്; കുത്തനെ ഇടിഞ്ഞ് വാര്‍ത്താ ചാനലുകളുടെ കാഴ്ചക്കാര്‍; സിനിമാ നടികളുടെ അവിഹിതം ചർച്ചയായതോടെ ചാനലുകളിൽ വാർത്ത കാണുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു…!

മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചായായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നില്‍ കിതച്ച ശേഷമാണ് മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ മുന്നിലേക്ക് എത്തിയത്. മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്. 101 പോയിന്റാണ് 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്. 93 പോയിന്റുമായി റിപ്പോര്‍ട്ടര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനത്ത് മീഡിയാ വണ്‍ […]