താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം; മുൻകൂര്‍ ജാമ്യം തേടി നടി; ഹൈക്കോടതിയെ സമീപിച്ചു : മുകേഷ്, ജയസൂര്യ, എന്നിവരടക്കം ഏഴ് പേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ കേസില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഇവർക്കെതിരേ കേസെടുത്തത്
കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് ആലുവ സ്വദേശിനിയായ നടി. മുകേഷിന്റെ കേസിലെ പരാതിക്കാരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് നടി ഹർജിയില്‍ പറയുന്നു. തന്റെ കേസിലെ ആരോപണവിധേയരും അന്വേഷണ സംഘവുമാണ് അജ്ഞാത കേസിനു പിന്നിലെന്ന് നടി ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് ബന്ധു പരാതിയുമായി രംഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, എന്നിവരടക്കം ഏഴ് പേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ കേസില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു […]