ഭാര്യയുമായുള്ള വഴക്കിനിടെ മൂത്ത മകനുമായി പിതാവ് ഗൾഫിലേക്ക് കടന്നു: ഭാര്യയുടെ പരാതിയെ തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ച് പോലീസ്
കാഞ്ഞങ്ങാട്: ഭാര്യയുമായുള്ള പ്രശ്‌നത്തിനിടെ രണ്ടു മക്കളില്‍ ഒരാളുമായി പിതാവ് ഗള്‍ഫിലേക്ക് കടന്നു. മകനെ കൊണ്ടു പോയതറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകി. കൊളവയല്‍ സ്വദേശി തബ്ഷീറയാണ് ഭര്‍ത്താവ് കണമരം ഷക്കീറി (40) നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം. ചീമേനി സ്വദേശിയായ ഷക്കീര്‍ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശംകൂടി വന്നതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. ഭര്‍ത്താവ് മകനെയും കൂട്ടി ഗള്‍ഫിലേക്ക് പോയെന്നറിഞ്ഞപ്പോള്‍ത്തന്നെ തബ്ഷീറയുടെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് […]