വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സ്വാസികയും പ്രേമും; മിഥുനത്തിലെ ഉര്‍വശിയെ പോലെ താനും പെരുമാറാറുണ്ട്
ഈ വർഷം ആദ്യമായിരുന്നു സിനിമാ-സീരിയല്‍ താരങ്ങളായ സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളില്‍ ഒന്നും അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.ഇപ്പോഴിതാ ആദ്യമായി ഇരുവരും ഒരുമിച്ച് എത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലായിരുന്നുവെന്നും തന്റെ വീട്ടില്‍ ഓണം വലുതായി ആഘോഷിക്കാറില്ലെന്നും പ്രേം പറയുന്നു. ആഘോഷങ്ങള്‍ സ്പെഷ്യലാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ ആദ്യത്തെ ഓണം വീട്ടില്‍ ഗംഭീരമാക്കിയെന്നും സ്വാസികയും പറഞ്ഞു. പിന്നീടാണ് ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹത്തിനുശേഷമുള്ള ജീവിതത്തെ കുറിച്ചും […]