play-sharp-fill

സാന്ത്വനം സീരിയലിലെ വില്ലത്തി ജയന്തി ജീവിതത്തിൽ പോലീസ് വേഷമണിയുന്നു:

  തിരുവനന്തപുരം: കുശുമ്പും കുന്നായ്മയുമായി പൂണ്ടുവിളയാടിയ ‘സാന്ത്വനത്തിലെ’ ‘ജയന്തിയായി സീരിയല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അപ്‌സര രത്‌നാകരന്‍ ഇനി നിയമപാലക. ബിഗ് ബോസ് സീസണ്‍ 3 ല്‍ മത്സരാര്‍ത്ഥി ആയിരുന്നു അപ്‌സര. നേരിട്ടു കാണുമ്പോള്‍ ‘നല്ല അടി വച്ചുതരാന്‍ തോന്നുന്നു’ എന്നു പറഞ്ഞാണ് അമ്മമാര്‍ അടുത്തുവരുന്നതെന്നും ‘കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ടു പോകുന്നത്’ എന്നും ചിലര്‍ ജയന്തിയെ കുറിച്ച് ചോദിക്കുമായിരുന്നെന്ന് അപ്‌സര മുമ്പ് പറഞ്ഞിട്ടുണ്ട്. ഇനി സീരിയലുകളിലെ വില്ലത്തി വേഷം തല്‍ക്കാലം അഴിച്ചുവച്ച് പൊലീസ് ആകാന്‍ തയ്യാറെടുക്കുകയാണ് […]

അർജുൻ മാത്രമല്ല, ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട് ; മലയാളികൾ അർജുനെ കാത്തിരിക്കും പോലെ ഒരാഴ്ചയായി കാണാതായ മകനു വേണ്ടി ദുരന്തമുഖത്ത് പ്രാർത്ഥനയോടെ കഴിയുകയാണ് ഒരമ്മ

കർണാടകയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെ മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരും ഇപ്പോഴും കാണാമറയത്താണ്. മലയാളികൾ അർജുനെ കാത്തിരിക്കും പോലെ ഒരാഴ്ചയായി കാണാതായ തമിഴ്‌നാട്, നാമക്കൽ സ്വദേശിയായ ശരവണനെ കാത്ത് കഴിയുകയാണ് ശരവണൻ്റെ അമ്മ മോഹന. തമിഴ്‌നാട് നിന്നെത്തിയ മോഹന കണ്ണീരോടെ യാചിക്കുന്നത് തന്റെ മകനും ഡ്രൈവറുമായ ശരവണനെ കണ്ടെത്താനാണ്. അർജുനെ കണ്ടെത്തുന്നതിനൊപ്പം തന്റെ മകനെയും കണ്ടെത്തുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ. “എനിക്ക് ആകെ ഒരു മകനാണുള്ളത്, അവനാണ് എന്റെ ജീവൻ. എന്റെ കുടുംബം കഴിയുന്നത് തന്നെ അവൻ ഉള്ളതിനാലാണ്…” ശരവണന്റെ ‘അമ്മ പറയുന്നു. […]

കരയിൽ ലോറിയില്ലന്ന്, സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടി, അന്വേഷണം പുഴയിലേയ്ക്ക്

  ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. എന്നാൽ ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു.   എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം […]

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിയും മിന്നലും ചേർന്ന മിതമായ , ഇടത്തരം മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടിയും മിന്നലും ചേർന്ന മിതമായ , ഇടത്തരം മഴയ്ക്ക് സാധ്യത ബംഗാൾ ഉൾക്കടലിലെ ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി മാറി.. ഒഡിഷക്കും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി കിഴക്കൻ മധ്യപ്രദേശിനും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്യുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി /മിന്നൽ കൂടിയ മിതമായ / […]

ഭരണഘടനാവിരുദ്ധ ഉത്തരവ് എടുത്ത് കളഞ്ഞ് മോദി സർക്കാർ ; ആർ.എസ്.എസ് പരിപാടികളില്‍ ഇനി സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം

ഡല്‍ഹി : രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സർക്കാർ ജീവനക്കാർക്കുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീർഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചത്. 58-വർഷങ്ങള്‍ക്ക് മുൻപ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സർക്കാർ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവൻ അമിത് മാളവ്യ പ്രതികരിച്ചു. പാർലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേർ മരിച്ചു. തുടർന്ന് ഇന്ദിരാഗാന്ധിയാണ് സർക്കാർ ജീവനക്കാർ […]

കോട്ടയം മൂന്നിലവിൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു: പിഎസ് സി കോച്ചിംഗിനെത്തിയ കൊല്ലം സ്വദേശിയാണ് മരിച്ചത്.

  മൂന്നിലവ്: ഈരാറ്റുപേട്ട മൂന്നിലവിൽ കടവ് പുഴയിൽ യുവാവ് മുങ്ങി മരിച്ചു കൊല്ലം കല്ലട സ്വദേശി അഖിലാണ് മുങ്ങി മരിച്ചത്. 27 വയസായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഖിൽ. സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നിലവ് കടവുപുഴ ഭാഗത്തേക്ക് എത്തിയത്. ഇവിടെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; 3 ആഴ്ച നീണ്ട ചികിത്സ ഫലം കണ്ടു, ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം

  കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.   സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ […]

കളിക്കളം വിടാനൊരുങ്ങി ഇതിഹാസ താരം ; ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. […]

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു :മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു”: വയലാർ കുറിച്ചിട്ട കറുത്ത യാഥാർത്ഥ്യങ്ങൾ ഇന്നും ഒരു ചോദ്യചിഹ്നമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

  കോട്ടയം: മലയാള നാടകവേദിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ച എഴുത്തുകാരനാണ് കെ ടി മുഹമ്മദ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു ഇടിമുഴക്കം പോലെ കെ ടി മുഹമ്മദിന്റെ മൂർച്ചയേറിയ തൂലിക ചലിച്ചപ്പോൾ ആ സാഹിത്യ കൃതികൾ ചരിത്രത്തിന്റെ ഇടനാഴിയിലേക്ക് നടന്നുകയറുകയായിരുന്നു . മതവും ജാതിയും ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കേരള സമൂഹത്തിൽ നവോത്ഥാനത്തിന്റെ തിരികൊളുത്താൻ കെ ടി യുടെ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളതിൽ സംശയമൊന്നുമില്ല . സൃഷ്ടി ,സ്ഥിതി , സംഹാരം, സമന്വയം , എന്നീ നാടകങ്ങളിലൂടെ മലയാള നാടക രംഗത്ത് പല പുതിയ പരീക്ഷണങ്ങൾക്കും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (22/07/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (22/07/2024) 1st Prize-Rs :75,00,000/- WW 930353 (IRINJALAKKUDA)   Cons Prize-Rs :8,000/- WN 930353 WO 930353 WP 930353 WR 930353 WS 930353 WT 930353 WU 930353 WV 930353 WX 930353 WY 930353 WZ 930353   2nd Prize-Rs :5,00,000/- WW 699938 (CHITTUR)   3rd Prize-Rs :1,00,000/- WN 312856 WO 150376 WP 270817 WR […]