ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു

ആലപ്പുഴ :  പൊലീസുകാരൻ മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകർത്ത സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ് എടുത്തത്. ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് കെ എഫ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തില്‍ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലില്‍ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശ്ശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി […]

അയ്മനം കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി

  അയ്മനം: കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി 01-06-2024) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :വത്സമ്മ കോട്ടയം തൂമ്പുങ്കൽ കുടുംബാംഗം. മക്കൾ :രാജി രഘുനാഥ്, സുജിത വേലായുധൻ. മരുമക്കൾ: രഘുനാഥ് വലിയവീട്ടിൽ മല്ലപ്പള്ളി, വേലായുധൻ പടുവട്ടയിൽ തിരുവഞ്ചൂർ.

കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന: ഇതുവരെ സുരഭി കടത്തിയത് 20 കിലോ സ്വർണം

  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന. ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് സ്വർണക്കടത്തിലെ മുഖ്യ കണ്ണി. ഇയാളാണ് എയർഹോസ്റ്റസുമാരെ സ്വർണം കടത്താനായി നിയോഗിക്കുന്നത്. അന്വേഷണം ഊർജ്ജിതമാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകും എന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു സുഹൈല്‍. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍. […]

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കൾ തെറിച്ച് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

തിരുവനന്തപുരം : ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. നാഗർകോവില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ഇടിച്ചാണ് അപകടം സംഭവിച്ചത്. കരകുളം സ്വദേശിയായ അരുണ്‍ (29), പാപ്പനംകോട് സ്വദേശി രമേഷ് (29) എന്നിവർ അത്ഭുതകരമായി വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. ബൈക്ക് യാത്രികർ തൊട്ടുമുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിന്‍റെ മുന്നിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച്‌ വീണ് ബസിന്റെ […]

യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിൽ; കേസ് കോടതിക്ക് കൈമാറുന്നു, സുഹൃത്തുക്കളും കുടുങ്ങും

ആലപ്പുഴ : കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാർക്കും ഇതേ നടപടിയാണ്. ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. സംഭവത്തില്‍ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്‍കിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ […]

പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; രക്ത സാംപിളിലെ കൃത്രിമം, 17 കാരന്റെ അമ്മ അറസ്റ്റിൽ

പുനെയില്‍ മദ്യപിച്ച്‌ ആഡംബര വാഹനമോടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റില്‍. പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് ഒടുവിലായി കേസില്‍ അറസ്റ്റിലായിട്ടുള്ളത്. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. രക്ത സാംപിളില്‍ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്. കുറ്റമേല്‍ക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരൻ്റെ അച്ഛൻ വിശാല്‍ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. പൂനെയെ […]

തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച്‌ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: സ്വകാര്യ ബസിടിച്ച്‌ കാല്‍നടയാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ബികറാം കഡ്രകയാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ സുഭാകര്‍ കഡ്രക(20), റോമഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുഭാകറാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇരുവരെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞറുക്കുറ്റിയ്‌ക്കും കുന്നത്തിനും ഇടയിലെ വളവിലായിരുന്നു അപകടം. തൊഴുപുഴ- വണ്ണപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി എന്ന സ്വകാര്യ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികളെ ഇടിച്ചത്. തൊഴിലാളികളില്‍ ഒരാള്‍ ചെവിയില്‍ […]

വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കെഎസ്‌ആര്‍ടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവ്

കൊല്ലം: വിദേശത്ത് നിന്നും നാട്ടില്‍ അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലില്‍ ഷാഫിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂട് കല്ലുവിളവീട്ടില്‍ ലാല്‍കുമാറിനാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി എസ്.സുബാഷ് ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ ഒൻപതിന് വൈകീട്ട് ആറിന് ആലുംമൂട്ടിലാണ് കൊലപാതകം നടന്നത്. ഷാഫിയും ലാല്‍കുമാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ രണ്ടാംപ്രതിയായ അഖിലിനെക്കൊണ്ട് ഷാഫിയെ വിളിച്ചുവരുത്തുകയും ലാല്‍കുമാർ ഷാഫിയെ […]

വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച്‌ ആക്രമണം; ബാറിലെ അടിപിടിക്ക് പിന്നാലെ ജീവനക്കാരെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമം; പ്രതികളെ ഒരു വര്‍ഷത്തിന് ശേഷം പിടികൂടി

ആലപ്പുഴ: ബാറിലെ അടിപിടിക്ക് പിന്നാലെ ബാർ ജീവനക്കാരെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്. അരൂക്കുറ്റി സ്വദേശികളായ ദീപു സത്യൻ, വൈശാഖ് എന്നിവരാണ് പിടിയിലായത്. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. 2023 മെയ് 17 ന് ആണ് അരൂർ എ ആർ റെസിഡൻസി ബാറിലെ ജീവനക്കാരെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബാർ ഹോട്ടലിലെ ജോലിക്ക് ശേഷം തൊട്ടടുത്ത റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച്‌ തിരികെ ദേശീയ പാതയിലൂടെ നടന്ന് […]

വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു; സിലിണ്ടറിന് 70.50 രൂപ കുറഞ്ഞു; ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കുറഞ്ഞു. 70.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. മുൻപ് 1756 രൂപ ആയിരുന്നു കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ നിരക്ക്. ഇപ്പോഴിത് 1685.50 രൂപയായി. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ കുറവില്ല.