കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് ഒഴുകുന്നത് സഹസ്രകോടികൾ, വിദ്യാര്‍ത്ഥികൾ ആ​ഗ്രഹിക്കുന്നത് വിദേശ ജീവിതം, കേരളത്തിൽ പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യം, ഇതിന്റെ അർത്ഥമെന്ത്? നിരീക്ഷണവുമായി മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ വിദ്യാര്‍ത്ഥികൾ വിദേശത്തേയ്ക്ക് ഒഴുകുകയാണ്. ദിനംപ്രതി വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വർദ്ധിക്കുകയാണ്. പഠിക്കാനും ജോലിക്കുമായി വിദ്യാര്‍ത്ഥികൾ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. പഠനവും ജോലിയുമായി വിദേശത്ത് സ്ഥിരതാമസമാക്കാനാണ് വിദ്യാര്‍ത്ഥികൾ ആ​ഗ്രഹിക്കുന്നത്. കോടികളാണ് വിദ്യാര്‍ത്ഥികളിലൂടെ വിദേശത്തേക്ക് ഒഴുകുന്നത്. ഇതുവഴി കേരളത്തിന്റെ മനുഷ്യവിഭവശേഷി ചോര്‍ന്നുപോവുകയാണെന്നും നിരീക്ഷിക്കുകയാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വിദേശങ്ങളിലേക്ക് പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ഇന്ന് ഏകദേശം 8,000 കോടി രൂപ വിദേശത്തേക്ക് അയക്കുന്നുണ്ടെങ്കില്‍ നാളെയത് പതിന്മടങ്ങായി വര്‍ദ്ധിക്കും. വിദേശത്ത് വീടുവാങ്ങാനും മറ്റും ആളുകള്‍ പണമയക്കുന്നതോടെ കേരളത്തില്‍ സ്ഥലത്തിന് വിലയിടിയുമെന്നും […]

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ടു മൂടിയ കുഴിയിൽ താഴ്ന്നു, രോഗിയെ പുറത്തിറക്കി പാതയോരത്ത് സ്‌ട്രെച്ചറില്‍ കിടത്തി, പിന്നീട് ആംബുലൻസ് റോഡിലേക്കു വലിച്ചുകയറ്റിയ ശേഷം യാത്ര

പത്തനംതിട്ട: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിൽ താഴ്ന്നു. ജല അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ടു മൂടിയ ഭാഗത്താണ് ആംബുലൻസ് താഴ്ന്നത്. കണ്ടൻപേരൂർ – കരിയംപ്ലാവ് റോഡില്‍ മുളംചുവടിനു സമീപമായിരുന്നു അപകടം. കണ്ടൻപേരൂർ സ്വദേശി മാത്യു ഏബ്രഹാമുമായി (92) വെച്ചൂച്ചിറയിലെ ആശുപത്രിയിലേക്കു പോയ ആംബുലൻസാണ് അപകടത്തില്‍പെട്ടത്. രോഗിയെ ബന്ധുക്കളോ‌ടൊപ്പം ആംബുലൻസില്‍ നിന്നു പുറത്തിറക്കി പാതയോരത്ത് സ്‌ട്രെച്ചറില്‍ കിടത്തി. പിക്കപ് വാൻ എത്തിച്ച്‌ ആംബുലൻസ് റോഡിലേക്കു വലിച്ചുകയറ്റിയ ശേഷമാണ് യാത്ര തുടർന്നത്. സ്വകാര്യ ബസിനു സൈഡ് നല്‍കുന്നതിനിടെ ഇടതുവശത്തെ മുൻ ചക്രങ്ങള്‍ പൈപ്പുകള്‍ സ്ഥാപിച്ച ശേഷം […]

പെട്ടിക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ, മിന്നൽ പരിശോധനയിൽ പിടിയിലായത് 70കാരനും, പരിശോധന കർശനമാക്കി

തിരുവല്ല: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ട് പേർ പിടിയിൽ. തിരുവല്ല വള്ളംകുളം സ്വദേശി 70കാരനായ സോമൻ, 35കാരനായ സോമേഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പോലീസ് പറയുന്നു. സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ […]

വ്യാജവാര്‍ത്തകൾക്കും തെറ്റിദ്ധാരണകൾക്കുമെതിരെ കർശന നടപടി, വാട്സ്ആപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും നടപടി, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ശന നിർദേശങ്ങൾ

കോഴിക്കോട്; ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ശന നിർദേശങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍. സമൂഹമാധ്യമങ്ങൾ വഴി വ്യാജവാര്‍ത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കലക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കൂടിയായ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സോഷ്യൽമീഡിയ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതുമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്നേഹില്‍ […]

എല്ലാ എക്സിറ്റ് പോളുകളും തള്ളി മനോരമയുടെ എക്സിറ്റ്പോൾ ; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരില്‍ സുരേഷ്‌ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂര്‍, വടകരയില്‍ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റ്; എല്‍ഡിഎഫിന് നാല് സീറ്റുകളില്‍ സാധ്യത; പത്തനംതിട്ടയില്‍ അനില്‍ ആന്റണി രണ്ടാമതെന്നും മനോരമ

കൊച്ചി: ലോകസഭ തെരെഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളഞ്ഞ് മനോരമ ന്യൂസ് – വി എംആർ എക്‌സിറ്റ് പോൾ. ഇത്തവണ കേരളത്തിൽ യുഡിഎഫിന് നേട്ടം കൈവരിക്കുമെന്നാണ് മനോരമ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിന്റെ നില മെച്ചപ്പെടുത്തുമെന്നും എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. എന്നാൽ, എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടുമെന്നും പറയുന്നു. അതേസമയം, തൃശ്ശൂരിൽ ഇത്തവണയും ബിജെപി അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും […]

എന്തിനും കൂടെയുണ്ട്; സഹായത്തിനായി എപ്പോൾ വേണമെങ്കിലും 112ലേയ്ക്ക് വിളിക്കാം, സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഓർമ്മപ്പെടുത്തലുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്. അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക എന്നിങ്ങനെയാണ് പോലീസിന്റെ ഓർമ്മപ്പെ‌ടുത്തൽ. കൂടാതെ, സഹായത്തിനായി എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം എന്ന് ഓർമ്മിപ്പിക്കുന്നു. അതേസമയം, […]

കനത്ത മഴ; ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ ആറ് യുവാക്കള്‍ മംഗലംഡാം കടപ്പാറയില്‍ കുടുങ്ങി; ഒടുവില്‍ ഫയർഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവർത്തനം

പാലക്കാട് : കനത്ത മഴയെ തുടർന്ന് മംഗലംഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കല്‍ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്. വൈകുന്നേരം പെയ്ത കനത്ത മഴയില്‍ പോത്തൻതോട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് യുവാക്കള്‍ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി.

കേരളത്തില്‍ ഇന്ന് പ്രവേശനോത്സവം; സ്കൂളുകള്‍ ഇന്ന് തുറക്കും; ഒന്നാം ക്ലാസിലേക്കെത്തുക മൂന്ന് ലക്ഷത്തോളം നവാഗതര്‍; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പ്രവേശനോത്സവം. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സ്കൂളുകള്‍ ഇന്നു തുറക്കും. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഗിക്കും. വ്യത്യസ്തങ്ങളാണ് പരിപാടികളാണ് ഓരോ സ്കൂളുകളും പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ […]

കേരളത്തിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ തീരത്തോട് ചേർന്ന് അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, മഴ മുന്നറിയിപ്പിന് പിന്നാലെ കണ്ണൂരില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. വിവിധ […]

പാലാ പൂവരണി വിളക്കുംമരുത് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥ, കണ്ടുകണ്ട് മടുത്തെന്ന് വ്യാപാരികൾ ; വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി

സ്വന്തം ലേഖകൻ പൂവരണി : വിളക്കുംമരുത് കവലയിലെ തുടർ അപകടങ്ങള്‍ അധികാരികളുടെ കണ്ണില്‍പ്പെടുന്നില്ലേ …? അപകടങ്ങളെല്ലാം കണ്ടുമടുക്കുകയാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും. പാലാ പൊൻകുന്നം റോഡില്‍ പൂവരണി വിളക്കുംമരുത് കവലയില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിനായി മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിക്കും പൊതുമരാമത്ത് വകുപ്പിനും മറ്റ് ഉന്നത അധികാരികള്‍ക്കും നിവേദനം നല്‍കുവാനുള്ള നീക്കത്തിലാണ് വ്യാപാരി സമൂഹം. അടുത്ത കാലത്തായി ഇവിടെ നാല് വാഹന അപകടങ്ങളുണ്ടായി. ഇതില്‍ രണ്ടുപേർ […]