വായ്പ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു ; സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന, കാര്‍ ഉടമ കണ്ണൂര്‍ മാടായി സ്വദേശി ഷാഹില്‍ (20) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മര്‍ദിച്ചതിനും ഉമേഷിന്റെ […]

പാറമ്പുഴ  കാളിച്ചിറ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി.

  പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ : ആന്റോ മാത്യൂസ് (യുകെ). പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്

പാറമ്പുഴ കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി യുകെയിൽ നിര്യാതയായി

പാറമ്പുഴ : കാളിച്ചിറ ജോസഫിന്റെ (ഔതച്ചൻ ) മകൻ മാത്യൂസിന്റെ ഭാര്യ സ്നോബി (44) യുകെയിൽ നിര്യാതയായി. സംസ്കാരം 20 -5- 24 (തിങ്കൾ )പീറ്റർ ബറോയിൽ (യു.കെ.) നടത്തുന്നതാണ്.മകൻ ആന്റോ മാത്യൂസ് (യുകെ) പരേത അറുനൂറ്റി മംഗലം കരികുളം കുടുംബാംഗമാണ്.

പമ്പയിൽ ക്ലോക്ക് റൂമിന്റെ പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇറക്കി പ്രതിഷേധിപ്പിച്ച് ബിജെപി നേതാക്കളെന്ന് കരാറുകാരൻ

  പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരന്റെ പരാതി. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണം ഉന്നയിച്ചത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് കുറച്ച് ഭക്തർ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ പറയുന്നത്. ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടു. അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് […]

ഹയർ സെക്കൻഡറി സ്ഥ‌ലംമാറ്റം: വിവാദ സർക്കുലർ പിൻവലിച്ചു.. ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം

  തിരുവനന്തപുരം :ഹയർ സെക്കൻഡറി അധ്യാപക സ്‌ഥ ലംമാറ്റവുമായി ബന്ധപ്പെട്ട വി വാദ സർക്കുലർ പൊതുവിദ്യാ ഭ്യാസ ഡയറക്ട‌ർ പിൻവലിച്ചു. അതേസമയം ഇതിനകം പുതിയ സ്‌കൂളുകളിൽ പ്രവേശിച്ചവർ എന്ത് ചെയ്യണമെന്നതിൽ അനിശ്‌ചിതത്വം നിലനിൽക്കുന്നു.പുതിയ പട്ടിക ഇനി എന്ന് എന്ന ചോദ്യവും ഉയരുന്നു. ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റ പട്ടികപ്രകാരം സ്‌കൂളിൽ നിന്നു വിടുതൽ ചെയ്‌തവരെല്ലാം ; പുതിയ സ്‌കൂളിൽ ജോലിക്കു പ്രവേശിക്കണമെന്നു നിർദേശിച്ച് ഈ മാസം നാലിന് ഇറക്കിയ സർക്കുലറാണ് പിൻവലിച്ചത്. ഫെബ്രുവരിയിലെ സ്‌ഥലംമാറ്റ പട്ടിക ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് […]

53 കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു ; സംഭവം കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിക്കുന്നതിനിടെ

സ്വന്തം ലേഖകൻ തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.‌‌‌ കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. […]

ഹരിയാനയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ബസിന് തീപിടിച്ചു, 8 പേർ മരിച്ചു: ബസ് ജീവനക്കാരുടെ അശ്രദ്ധ എന്ന് യാത്രക്കാർ

ഹരിയാനയില്‍ ബസിന് തീപിടിച്ച്‌ 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളില്‍ നിന്ന് തീർത്ഥാടനം  കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു  അപകടം. ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. പഞ്ചാബ് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന് പിറകില്‍ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കിടെ ബസിന് പിറകില്‍ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞതായും. ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസില്‍ ഉണ്ടായിരുന്നവർ […]

വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ പ്രവേശനം ; സ്വിമ്മിങ് പൂളിൽ എം.ബി.ബി.എസ്. വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം; റിസോർട്ട് നടത്തിപ്പുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മേപ്പാടി: വിനോദസഞ്ചാരിയായ എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീൻ (32) ആണ് പിടിയിലായത്. വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഷറഫുദ്ദീനെ അറസ്റ്റുചെയ്തത്. മാർച്ച് […]

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വീടിന്റെ മതിൽ ഇടിച്ചു തകർത്തു

എറണാകുളം: കണ്ടയ്നർ ലോറി നിയന്ത്രണം വിട്ടു ഇടിച്ചു കയറി. ആലുവ കോമ്ബറായില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. 10 അടി താഴ്ചയിലേക്ക് വീണ ലോറി ഗേറ്റും മതിലും തകർത്ത് വീടിന്റെ ഭിത്തിക്ക് സമീപം നില്‍ക്കുകയായിരുന്നു. വളവില്‍ റിവേഴ്‌സ് ഗിയറില്‍ നിർത്തിയ വണ്ടി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.  

കോട്ടയം നഗര മധ്യത്തിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്:ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു.

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ഇന്നലെ വാഹന രാത്രിയുണ്ടായ അപകടത്തിൽ രൊൾക്ക് പരിക്ക്. എംസി റോഡിൽ ബേക്കർ ജംഗ്ഷൻ ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചാണ് അപകടം.. ഒരാൾക്ക് പരിക്കേറ്റു.   കാർ പൂർണമായും തകർന്നു. യാത്രികനായ ചവിട്ടുവരി സ്വദേശി അലിക്കാണ് (27) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. : ഇന്നലെ രാത്രി 11.30നാണ് അപക/ടം. കോട്ടയം ഭാഗത്തേക്ക് വരിക യായിരുന്ന കാർ എതിരെവന്ന ലോറിയുടെ പിൻചക്രത്തിന്റെ ഭാ ഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ; പൊലീസ് പറഞ്ഞു. കാർ വെട്ടിത്തിരിഞ്ഞ നിലയിലാണ് കിടക്കുന്നത്. ലോറിയുടെ […]