play-sharp-fill

ലോക്സഭാതെരഞ്ഞെടുപ്പു കാലത്ത് അറസ്റ്റു ചെയ്ത് ജയിലിലാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വതന്ത്ര സ്ഥാനാർത്ഥി റോബി എം തോമസ്: കോട്ടയത്തെ വോട്ടടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.

  കോട്ടയം : ലോക്സഭാതെരഞ്ഞെടുപ്പിൽ സ്വതന്ത്രമായ പ്രചരണത്തെ അനുവദിക്കാതെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിക്കെതിരെ രകക്ഷ വിമർശനവുമായി കോട്ടയത്തെ ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി റോബി എം വർഗീസ് മറ്റപ്പള്ളി രംഗത്ത് കോട്ടയത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇദേത്തിന്റെ ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച്പരാതി നൽകുമെന്ന് റോബി എം വർഗീസ് കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. തന്റെ പ്രചരണ വാഹനത്തിന് അനുമതി ഉണ്ടായിട്ടും പിടിച്ചെടുത്തു . ഇതിനെതിരെ കളക്ടറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്തതിനാണ് തന്നെ […]

പത്തനംതിട്ട ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ :. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടപ്പ് 8 – ന്

  പത്തനംതിട്ട :ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ മെയ് ഒന്നു മുതൽ 8 വരെ നടക്കും. പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടപ്പ് 8 – ന് . ഏപ്രിൽ 28ന് കൊടിയേറി പെരുന്നാൾ ചടങ്ങുകൾ നടന്നുവരികയാണ്. മെയ് 1 മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന . മെയ് രണ്ടിന് വൈകുന്നേരം 6.30 – ന് കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് .. മുഖ്യപ്രഭാഷണം സംഗീത കലാകാരൻ […]

കോട്ടയത്ത്‌ അച്ഛന്റെ മരണാനന്തര കർമ്മങ്ങൾക്ക് ശേഷം അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ

  കോട്ടയം: വൃദ്ധമാതാവിനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. സ്വന്തം അമ്മയെ അച്ഛന്റെ മരണ ശേഷം ഇറക്കി വിട്ടു. കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുണ്ടാര്‍ കരിംപൂഴിക്കാട്ടുതറ ഭൈമി ദയാനന്ദനെ (74) യാണ് ആണ്‍മക്കള്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. ഏപ്രില്‍ എട്ടിന് ഇവരുടെ ഭര്‍ത്താവ് ദയാനന്ദന്‍ മരണപ്പെട്ടു. പതിനൊന്ന് ദിവസത്തിന് ശേഷം നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇളയമകന്‍റെ വീട്ടില്‍നിന്ന് ഭൈമിയെ ഇറക്കി വിടുകയായിരുന്നു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. ആണ്‍മക്കളില്‍ മൂത്തയാള്‍ സബ് ഇന്‍സ്‌പെക്ടറായി […]

ചെന്നൈയിലെ ദമ്പതികളുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ : 100 പവൻ സ്വർണാഭരണങ്ങൾ കവർന്നു

  എരുമേലി: ചെന്നൈയില്‍ കുടുംബസമേതം താമസമാക്കിയ അധ്യാപികയെയും റിട്ട. കരസേന ഉദ്യോഗസ്ഥനായ ഭർത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി ഒഴക്കനാട് പുഷ്പവിലാസം പരേതനായ പുരുഷോത്തമന്റെ മകള്‍ പ്രസന്ന കുമാരി (62), ഭർത്താവ് പാലാ സ്വദേശി ശിവൻ നായര്‍ (72) എന്നിവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചെന്നൈയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജസ്ഥാൻ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാർഡ് വെയർ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കൊലപാതകം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്ന വീട്ടിലെ പരിശോധനയില്‍ ഒരു മൊബൈല്‍ […]

അടൂരിൽ ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്  

അടൂർ : നെല്ലിമുകളിന് സമീപം ടെമ്പോ ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്കും ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. പോലീസ് ഓഫീസറെയും ഡ്രൈവറെയും കൂടാതെ ട്രാവലറില്‍ സഞ്ചരിച്ചിരുന്ന പാലായില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അടക്കം 17 പേർക്ക് പരിക്കേറ്റു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസ്,ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ്(28) എന്നിവർക്കാണ് പരിക്കേറ്റത്.   ഏറ്റുമാനൂർ കളത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകരും വൈദികരും […]

അപൂർവ രോഗം, രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ : അവസാനം ആസ്റ്റർ മെഡിസിറ്റിയിൽ കുഞ്ഞ് സുരക്ഷിതം

  കൊച്ചി: ആസ്റ്റർ മെഡിസിറ്റിക് ഒരു പൊൻതൂവൽ കൂടി. ഗർഭപാത്രത്തിലുള്ള കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയിൽപെടുമ്പോൾ മറ്റ് വഴികളില്ലെങ്കില്‍ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുതന്നെയാണ് കോതമംഗലം സ്വദേശികളായ ദമ്പതിമാരോടും കോതമംഗലത്തെ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്. ജനിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ ശ്വാസമെടുക്കാൻ അനുവദിക്കാത്തത്രയും വലിപ്പമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ രൂപപ്പെട്ട മുഴയായിരുന്നു കാരണം. എന്നാല്‍ ആറ്റുനോറ്റുകാത്തിരുന്ന പൊന്നോമനയെ വിധിക്ക് വിട്ടുകൊടുക്കാൻ അവർ തയാറായിരുന്നില്ല. അവർ നേരെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തി. അവിടെ വെച്ചാണ് ജനിച്ച്‌ ഒരുവർഷത്തിന് ശേഷം ആ ആണ്‍കുഞ്ഞ് ആദ്യമായി ശബ്ദമുയർത്തി കരഞ്ഞത്. ഗർഭിണികളില്‍ […]

നവ്യ നായർക്ക് രണ്ട് കുട്ടികളെന്ന് സംഘാടകർ : തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് പൊതുവേദിയിൽ നടി : വീട്ടുകാർ എന്ത് വിചാരിക്കും?

  നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരം പ്രചരിപ്പിച്ചതിനെതിരെ നടി പൊതുവേദിയിൽ തുറന്നടിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ സംഘടകര്‍ക്ക് മറുപടി നൽകി നവ്യ. സ്റ്റേജില്‍ വച്ചുള്ള നടിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. നടിക്ക് രണ്ട് കുട്ടികളുണ്ടെന്ന തെറ്റായ വിവരം ബുക്‌ലെറ്റായി അച്ചടിച്ചതാണ് നവ്യയെ പ്രകോപിപ്പിച്ചത്. ഇതില്‍ പരിഭവം അറിയിച്ചാണ് താരം സംസാരിക്കുന്നത്. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും യാമിക എന്ന പേരില്‍ ഒരു മകള്‍ ഉണ്ടെന്നുമാണ് പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ അച്ചടിച്ചിരിക്കുന്നത്. നവ്യയുടെ വാക്കുകള്‍ […]

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; ഇന്നലെ ഉപയോഗിച്ചത് 11.31 കോടി യൂണിറ്റ് ; അപ്രഖ്യാപിത പവർകട്ട് നടത്തേണ്ടി വരുന്നു ;അമിത ലോഡ് കാരണം 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി ; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി ; ഉന്നതതല യോഗം നാളെ ചേരുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി. വൈദ്യുതി മന്ത്രിയോട് കെഎസ്ഇബി ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ മന്ത്രി ഇതിന് മറുപടി നല്‍കിയിട്ടില്ല. ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രില്‍ 09 ലെ റെക്കോര്‍ഡാണ് […]

പിണറായി വിജയന് ഇ പി ജയരാജനെ ഭയം; ഇ പിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല; നടന്നത് അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും രക്ഷപ്പെടുന്നതിനുമുള്ള പൊളിറ്റിക്കല്‍ ഡീല്‍ ; വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ സിപിഎമ്മില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. ഒരു നടപടിയുമുണ്ടാകില്ല. അങ്കം ജയിച്ച ചേകവനെപ്പോലെയാണ് ഇപി ജയരാജന്‍ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഡീല്‍ ആണ്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ഡീല്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപിയുമായി സിപിഎം ഈ ഡീല്‍ തുടങ്ങിയത് കഴിഞ്ഞ […]

പി.ജയരാജൻ വധശ്രമക്കേസ്; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ട് ; ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. രണ്ടാം പ്രതി ഒഴികെ ഏഴു പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.1999ലെ തിരുവോണ നാളിൽ പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കലാപമുണ്ടാക്കാൻ ശ്രമം, വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ […]