play-sharp-fill

ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ക്യാൻസറും വർധിച്ചുവരുന്നു; അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കും: ഡോ. വി.പി. ഗംഗാധരൻ

പാലാ: അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കുമെന്ന് പ്രമുഖ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ഇന്ന് ക്യാൻസറും വളരെവേഗം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പാകോട് കട്ടിമുട്ടം എൻ.എസ്.എസ് കരയോഗം സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ. മുപ്പത് ശതമാനം ക്യാൻസർ പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. കേരളത്തില്‍ സ്തനാർബുദവും, വയർ, കരള്‍ ഭാഗങ്ങളിലെ ക്യാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാ ക്യാൻസർ രോഗവും തടയാൻ സാധിക്കില്ല. കേരളത്തില്‍ […]

ലോക്സഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്

കോട്ടയം: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ യുടെ നിർണായകമായ തീരുമാനങ്ങളും നിലപാടും ഇന്ന് ഉച്ചക്ക് സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പ്രഖ്യാപിക്കും. എറണാകുളം പ്രസ്സ് ക്ലബ്ബിൽ ഉച്ചക്ക് 12 മണിക്ക് കൂടുന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നല്‍കാത്ത വാഹനം പിടിച്ചെടുത്ത് കോട്ടയം ജില്ലാ കളക്ടര്‍; പിടിച്ചെടുത്തത് രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനം

കോട്ടയം: തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നല്‍കാതിരുന്ന വാഹനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പിടിച്ചെടുത്തു. രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനമാണ് പൊലീസ് പിടിച്ചെടുത്ത് കളക്‌ട്രേറ്റില്‍ എത്തിച്ചത്.

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യവയസ്കനെ കാട്ടാന ആക്രമിച്ച് കൊന്നു

പത്തനംതിട്ട: തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിയന്‍കുന്ന് മല കുടിലില്‍ ബിജു (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവമെന്ന് സമീപവാസികള്‍ പറഞ്ഞു.

വനിതാ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ആത്മഹത്യ തടയാനുള്ള അസോസിയേഷൻ കൗണ്‍സിലര്‍

മേപ്പാടി: വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്. ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം നാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തലസ്ഥാനത്തടക്കം മുന്നറിയിപ്പ്; കേരളത്തില്‍ ഇന്നും കടലാക്രമണ സാധ്യത; ഒപ്പം വേനല്‍ മഴയും എത്തിയേക്കും; നാല് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. കള്ളക്കടല്‍ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

അടിച്ച്‌ തകര്‍ത്ത് എം എസ് ധോണി; മത്സരം ജയിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്; ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചാമ്പ്യന്‍മാർ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചത് 20 റണ്‍സിന്

വിശാഖപട്ടണം: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയെ 20 റണ്‍സിന് പരാജയപ്പെടുത്തിയത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. തോറ്റെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. 16 പന്തില്‍ മൂന്ന് സിക്‌സ്, നാല് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സാണ് എംഎസ്ഡി അടിച്ചെടുത്തത്. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ […]