play-sharp-fill

കണമല ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ പത്തനംതിട്ട യു ഡി എഫ് സ്ഥാനാർഥി ആന്റോ ആൻറണി എംപിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നു.

പത്തനംതിട്ട : പത്തനംതിട്ട കണമലയിൽ കാട്ടാനയുടെ ആക്രമത്തിൽ യുവാവ് മരിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കണമല ഫോറസ്റ്റേഷന് മുമ്പിൽ പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആൻറണി നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നു. നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ പിന്തുടർന്നുകൊണ്ട് ഈ സമരത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.അനുയോജ്യമായ നടപടി സ്വീകരിക്കാതെ തലസ്ഥാനത്തുനിന്ന് മാറുകയില്ല എന്നാണ് സ്ഥാനാർത്ഥിയുടെ നിലപാട്. ജനങ്ങളെ ഒഴിപ്പിക്കാൻ നോക്കുന്ന പോലീസും ജനങ്ങൾ തമ്മിൽ ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.എന്തുതന്നെ വന്നാലും തങ്ങളുടെ ആവശ്യം നിറവേറാതെ ഇവിടുന്ന് പോവുകയില്ല എന്നാണ് ജനങ്ങളുടെ അഭിപ്രായം. ഫോറസ്റ്റേഷനിലെ അധികൃതരുടെ അനാസ്ഥയും .ഉത്തരവാദിത്തമില്ലായ്മയും കാരണം […]

ജിമ്മിൽ പരിശീലനത്തിനായി എത്തിയ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  ആലപ്പുഴ: ജിമ്മിൽ പരിശീലനത്തിനായി എത്തിയ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവിനെ പിടി കൂടി പോലീസ്. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന് സമീപം ജിംനേഷ്യം നടത്തി വരുന്ന ജിപ്‌സണ്‍ ജോയിയാണ് പിടിയിലായത്. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കുറച്ച് പണ്ട് തന്ന്  സഹായിക്കണമെന്നും ജിമ്മ് ഉടമ  യുവതിയോട് ആവശ്യപ്പെട്ടു.പകരമായി ജിമ്മിന്റെ  പാർട്ട്ണർഷിപ്പിൽ അംഗമാക്കാമെന്ന് വാഗ്ദാനവും നൽകിയിരുന്നു.ഇതേ തുടർന്നാണ് യുവതി യുവാവിന് പണം നൽകിയത്. എന്നാൽ കിട്ടിയ പണവുമായി ജിമ്മ് ഉടമ വിദേശത്തേക്ക് കടന്നു കളഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം […]

കടമെടുപ്പു പരിധി: ഗൗരവമുള്ള ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും ; കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അധിക കടമെടുപ്പിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വിധിച്ചു. പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ […]

ചാരായം ഇല്ലെങ്കിലും ബോർഡ് കണ്ട് ആശ്വസിക്കാം:കുമരകം ബോട്ട്ജെട്ടിയിൽ പഴയ ചാരായക്കടയിലെ ബോർഡ് മായാതെ കിടക്കുന്നു : 23 വർഷങ്ങൾക്കു ശേഷവും

  കുമരകം : കുമരകത്തെത്തുന്ന മദ്യപാനികൾക്ക് ചാരായം എന്ന പഴയ ബോർഡ് കാണുമ്പം ചില പഴയ കാല ചിന്തകൾക്ക് ചിറകു മുളയ്ക്കും. ഒരു കാലത്ത് ഏത് പെട്ടിക്കടകളിലും സുലഭമായിരുന്നു ചാരായം. എ.കെ.ആന്റണി സർക്കാരാണ് 23 വർഷം മുൻപ് ചാരായം നിരോധിച്ചത്. ഈസ്റ്ററും, വിഷുവും ഓണവും മറ്റ് പല വിശേഷദിവസങ്ങളും വലിയ പണം മുടക്കില്ലാതെ ആഘോഷിച്ചതിൽ മുഖ്യ പങ്ക് നാടൻ ചാരായത്തിനുണ്ടായിരുന്നു. കള്ളും ചാരായവുമായിരുന്നു ആഘോഷങ്ങളിൽ കൂടുതലായും ലഹരി പകർന്നിരുന്നത്. എന്നാൽ എ.കെ. ആൻ്റണി രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ 2001 കാലഘട്ടത്തിൽ സാധാരാണക്കാരൻ്റെ സങ്കടങ്ങൾ സന്തോഷമാക്കി മാറ്റിയിരുന്ന […]

കേജരിവാളിന് പിന്തുണയുമായി നടന്ന ദില്ലി റാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ; ഡൽഹിയിൽ കേജരിവാളിന് പിന്തുണയുമായി നടന്ന റാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇരുപതിനായിരത്തിലധികം പേരാണ് റാലിയിൽ പങ്കെടുത്തത്. ഇരുപതിനായിരത്തിലധികം സംഖ്യ കവിയരുത് എന്ന്  പോലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവയൊക്കെ മറികടന്ന്  കൊണ്ടാണ് ജനസാഗരങ്ങൾ എത്തിയത്.ബിജെപി ഗവൺമെൻറ് ഇന്ത്യയിൽ കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെയുള്ള രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം ആയിട്ട് ഇതിനെ കണക്കാക്കാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ബിജെപിക്കുള്ള മുന്നറിയിപ്പ് ആണെങ്കിൽ കൂടി കോൺഗ്രസും ഇതിൽ നിന്നും പാഠം പഠിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട്് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിന്റേജ് ധോണിക്കും ചെന്നൈയെ രക്ഷിക്കാനായില്ല ; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം :  ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ എന്നെ സൂപ്പർ റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽ ആദ്യ വിജയം കരസ്ഥമാക്കി.കളിയുടെ മുക്കാൽ ഭാഗത്തോളം ആധിപത്യം പുലർത്തിയത് ഡൽഹി ക്യാപിറ്റൽസ് തന്നെയായിരുന്നു. ഇരുപത് പന്തിൽ 37 റൺസ് നേടിയ ധോണിക്കും ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ല.ധോണി ഗ്രീസിൽ എത്തുമ്പോൾ വിജയത്തിന് വളരെയധികം അകലെയായിരുന്നു ചെന്നൈ.എന്നാൽ എട്ടാം വിക്കറ്റിൽ ജഡേജയെ കൂട്ടുപിടിച്ച് ധോണി തോൽവിയുടെ ഭാരം കുറച്ചു. ആദ്യം ബാച്ച് ചെയ്ത ഡൽഹിക്കായി ഡേവിഡ് വാണറും ക്യാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ച്വറി നേടി.മറുപടി ബാറ്റിംഗിൽ 192 റൺസ് […]

കുമരകം തെക്കുംകര ക്ഷേത്രം ഉത്ര മഹോത്സവം ; സമ്മാനകൂപ്പൺ ഉത്ഘാടനം നിർവ്വഹിച്ചു

  കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 20 വരെ നടക്കുന്ന ഉത്ര മഹോത്സവത്തിനോട് അനുബന്ധിച്ചു ഉത്ര മഹോത്സവ ആഘോഷകമ്മിറ്റി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ എം.എൻ ഗോപാലൻ തന്ത്രി ക്ഷേത്രം സെക്രട്ടറി ചന്ദ്രശേഖരൻ കുമർത്തുശ്ശേരിയിൽ നിന്നും ആദ്യ കൂപ്പൺ കൈപറ്റിയാണ് കൂപ്പണിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്. ഉത്ര മഹോത്സവ ആഘോഷകമ്മിറ്റി മാനേജർ വിഷ്ണു മോഹൻ പുത്തൻപറമ്പിൽ, കൺവീനർ ശ്യാം കണിച്ചുകാട് എന്നിവർക്കൊപ്പം മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി. സമ്മാന കൂപ്പൺ നറുക്കെടുപ്പ് […]

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിന്റെ വീട്ടിലെത്തിയ ആന്റോ ആന്റണിയോട് ദേഷ്യപ്പെട്ട് നാട്ടുകാർ

പത്തനംതിട്ട : കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ബിജുവിന്റെ വീട്ടിലെത്തിയ.യുഡിഎഫ് സ്ഥാനാർത്ഥി ആന്റൊ ആന്റണിയോട് ദേഷ്യപ്പെട്ട് നാട്ടുകാർ.ഇത്രയും കാലം പത്തനംതിട്ടയിലെ എംപി ആയിരുന്നിട്ട് പാവപ്പെട്ട കർഷകർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചായിരുന്നു കർഷകരുടെ രോഷാകുലമായ വാക്കുകൾ. കർഷകരുടെ ക്ഷേമത്തെ പറ്റി ഒരു വാക്ക് തിരക്കാതെ ഇത്തരത്തിൽ മരണങ്ങൾ സംഭവിക്കുമ്പോൾ വന്ന് അനുശോചനം അറിയിച്ചിട്ട് പോകുന്നതിനാൽ എന്ത് ഔചിത്യം ആണ് ഉള്ളത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നാട്ടുകാരുടെ ഈ രോഷത്തിന് സിറ്റിംഗ് എംപിയുടെ മറുപടി എന്തെന്നാൽ പത്തനംതിട്ടയിലെ കർഷകരെ അങ്ങനെ വിടാൻ ഒരുക്കമല്ല അവരുടെ ക്ഷേമത്തിനായി […]

പുതിയൊരു റെക്കോർഡിട്ട് ആടുജീവിതം ; നാലുദിവസംകൊണ്ട് 50 കോടി ക്ലബ്ബില്‍

സ്വന്തം ലേഖകൻ ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ […]