play-sharp-fill

വിവാഹ വാഗ്ദാനം നൽകി, യുവതികളിൽ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂർ:  ഇൻസ്റ്റഗ്രാം വഴി യുവതികൾക്ക്  മേസേജ്  അയച്ച് വിവാഹ വാഗ്ദാനം നൽകി  പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് കൊക്കയാര്‍ വെബ്ലി വടക്കേമല തുണ്ടിയില്‍ അജിത് ബിജു(28)വാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെ ഇത്തരത്തിൽ അപായപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് യുവതിയുടെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തു. രണ്ടുവര്‍ഷം മുന്‍പുനടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണമപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് യുവതി കേസ് നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തു.പട്ടികജാതി പട്ടികവര്‍ഗ […]

സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു .

മലപ്പുറം :  എഴുത്തുകാരനും മലയാള സിനിമ സംവിധായകനുമായ  സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി  അംഗത്വം രാജിവച്ചു. രാജിയുടെ കാരണമായ അദ്ദേഹം പറയുന്നത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി എത്തുന്നതിനെ കുറിച്ചാണ്. ഉദ്ഘാടനം ചെയ്യുന്നതിനായി എത്തുന്നത് സാഹിത്യമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് അദ്ദേഹം തന്റെ രാജ്യക്കത്തിൽ പറയുന്നത്. രാജിക്കത്ത് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിക്ക് അദ്ദേഹം അയച്ചു. അദ്ദേഹത്തിൻറെതായി 120 ഓളം സാഹിത്യ രചനകൾ ഉണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,വയലാർ അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു

  കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു. എറണാകുളം സ്വദേശി വിനോദാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് വിനോദ് വിനോദ്  മരണം സംഭവിച്ചത്. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് മരണപ്പെട്ടത്.സംഭവത്തെ തുടർന്ന് നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്തെത്തിയപ്പോഴാണ് വിനോദിനെ  അവർ ക്രൂരമായി മർദ്ദിച്ചത്.

നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ എങ്കിലും രാഹുൽഗാന്ധി വയനാട്ടിൽ എത്തുന്നത് സന്തോഷം എന്ന് വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.

വയനാട് : നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത് സന്തോഷം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ഡി രാജയും രാഹുല്‍ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തില്‍. ഡല്‍ഹിയില്‍ കെട്ടിപ്പിടുത്തവും വയനാട്ടില്‍ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടില്‍ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട് എന്നും സുരേന്ദ്രൻ ചോദിച്ചു. എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതി ആകുന്നതിന് രാഹുൽ ഗാന്ധി എതിർത്തത് ?പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ […]

ഇളപ്പുങ്കൽ -കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.

  ഈരാറ്റുപേട്ട: പാലം ആവശ്യപ്പെട്ട് നടത്തിയ സമരം അവസാനിപ്പിച്ചു. ഇളപ്പുങ്കൽ കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ് കൈപ്പനത്തടം , കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു. ഉറപ്പു പാലിച്ചില്ലെങ്കിൽ വീണ്ടും സമര രംഗത്തേക്ക് വരുമന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുന്നറിയിപ്പു നൽകി.

കേരള ലോട്ടറിയുടെ പേരിൽ സർക്കാർ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ് വ്യാപകം.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ സർക്കാരിൻറെ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപക തട്ടിപ്പ്. ഇവർ ആദ്യം ഔദ്യോഗിക ഫലത്തിൽ നമ്മൾ വിജയിച്ചതായി കാണിക്കും.തുടർന്ന് ജിഎസ്ടി തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയും.ജി എസ് ടി നിക്ഷേപിച്ചതിനുശേഷം മാത്രമേ ലോട്ടറി തുക ലഭിക്കുകയുള്ളൂ എന്ന സന്ദേശവും നൽകും.ഈ സന്ദേശങ്ങൾ എല്ലാം വാട്സാപ്പിലൂടെ ആണ് ലഭിക്കുന്നത്. കഴിഞ്ഞ ഓണം ബംബർ ടിക്കറ്റ് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ആന്റണി രാജുവും ചേർന്ന് പ്രകാശനം ചെയ്യുന്ന ചിത്രമാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്. ആനയറ കുടവൂർ […]

‘ കൃത്യം പത്തു മണി ആയല്ലോ, ഇനി ചോദ്യവും ഇല്ല ഉത്തരവും ഇല്ല’മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: കൃതം പത്തു മണി ആയല്ലോ, ഇനി ചോദ്യവും ഇല്ല ഉത്തരവും ഇല്ല. പത്ത് മണിവരെയാണ് വാർത്താ സമ്മേളനം നടത്തുക മാധ്യങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി. കരുവന്നൂർ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി പത്തു മണി കാര്യം ചൂണ്ടിക്കാണിച്ച് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. ‘ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക എന്ന് പറഞ്ഞു. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളം  ഇപ്പോൾ നമ്മൾ അവസാനിപ്പിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ […]

മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻചിത നടുവിൽ …” 69വർഷം മുൻപ് എഴുതിയ അർത്ഥഗംഭീരമായ വരികൾ ഇന്നും കെടാ വിളക്കായി നിലനിൽക്കുന്നു

  കോട്ടയം: .1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് ആന്റണി മിത്രദാസിന്റെ സംവിധാനത്തിൽ തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര ” എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്വചിന്താപരമായ ഗാനമായിരുന്നു. 69 വർഷം കഴിഞ്ഞിട്ടും മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഈ ഗാനം കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്… തിരുനയിനാർ കുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന “ആത്മവിദ്യാലയം ” തിരുനയിനാർ കുറിച്ചി എന്ന ഗാനരചയിതാവിന്റേയും കമുകറ പുരുഷോത്തമൻ എന്ന ഗായകന്റേയും […]

രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ ഇ ഡി അത് കണ്ടെത്തട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തിരുവനന്തപുരം : കരുവന്നൂരിൽ സിപിഎമ്മിനു 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്ന ഇ ഡി  കണ്ടെത്തലിനെതിരെ പ്രതികരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഇ ഡി തന്നെ കണ്ടെത്തട്ടെ എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ആരെയാണ് വിരട്ടാൻ നോക്കുന്നത്, ഞങ്ങൾക്ക് ആരെയും ഭയമില്ല” .വാർത്ത സമ്മേളനത്തിൽ ഇടിക്കെതിരെ എം വി ഗോവിന്ദൻ മാഷ് രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു തൃശ്ശൂരിലെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയത്.ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇ ഡി,ആർബിഐ ഇലക്ഷൻ […]

സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിന് സാധ്യത, അതീവ ജാഗ്രതയിൽ തീരദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഉയർന്ന തിരമാലഉണ്ടാവുമെന്ന് ഉള്ളതിനാൽ അതീവ ജാഗ്രതയിൽ തീരദേശം. ഇത്രയൊക്കെയുണ്ടായിട്ടും ജനപ്രതിനിധികൾ ആരും തന്നെ തിരിഞ്ഞ് നോക്കിയിലെന്ന് പ്രതിഷേധിച്ച് കൊല്ലം മുണ്ടയ്ക്കൽ തീരവാസികൾ. മുതലപ്പൊഴിയിൽ കടലിൽ വീണ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണം അറിയിച്ചിരിക്കുന്നത്. ഇന്നലെ ഉണ്ടായ രൂക്ഷമായ  കടലാക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശമേഖല ഇനിയും […]