play-sharp-fill

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ് ആരംഭിച്ചു : വിവിധ വാദ്യോപകരണങ്ങളിലും ചിത്രകലയിലും കുട്ടികൾക്ക് 2 മാസം പരിശീലനം

  സ്വന്തം ലേഖകൻ കോട്ടയം :കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ കുട്ടികളുടെ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു .ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം മുൻ വ്യോമയാന സെക്രട്ടറി റോയി പോൾ നിർവഹിച്ചു. ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ റബേക്ക ബേബി ഐപ്പ് ,.ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ സ്വാഗതവും മാനേജ്മെന്റ് കമ്മിറ്റി അംഗം നന്ദിയോട് ബഷീർ നന്ദിയും പറഞ്ഞു. വിവിധ വാദ്യോപകരണങ്ങളിലും […]

അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വച്ചിരിക്കുന്നു.

അബുദാബി :യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനി അറിയിച്ചു. നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യണ്‍ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നല്‍കും. കൂടാതെ ടിക്കറ്റില്‍ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ […]

കുടിശ്ശിക തീർക്കാൻ 57 കോടി വേണമെന്ന് ധനം വകുപ്പിനോട് ആവശ്യപ്പെട്ട് കേരളപോലീസ്

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയാണ് കേരള പോലീസിൻറെ കുടിശിക തീർക്കാൻ 57 കോടി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനം വകുപ്പിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ 26 കോടി രൂപ മാത്രമാണ് അനുവദിച്ചത്.ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികക്ക് കാരണം എന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത്തരത്തില്‍ ഭരണാനുമതി ഇല്ലാത്ത കുടിശികകള്‍ തീര്‍ക്കാന്‍ ഇനി പണം നുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടത്. അതേസമയം കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ സ്യൂട്ട് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രിം കോടതി. […]

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

  കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 65 വർഷം കഠിന തടവും 61 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വിധി പറഞ്ഞത്. പ്രായപൂർത്തിയാകാതെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറിയെന്ന് അതിക്രൂരമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ആയി 6.1 ലക്ഷം രൂപ പിഴയും […]

പത്തനംതിട്ട കാട്ടാന ആക്രമണത്തെ ആന്റോ ആന്റണി മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

പത്തനംതിട്ട :കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആൻറണി രാഷ്ട്രീയ വൽക്കരിച്ചു മുതലെടുക്കാൻ ശ്രമിക്കുകയാണ് എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.ഷോ കാണിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സ്ഥാനാർത്ഥി. രാവിലെ മുതൽ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ തുടങ്ങിയ കുത്തിയിരിപ്പ് സമരത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത് എന്നാണ് മന്ത്രി പറയുന്നത്. അതേസമയം കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട  ബിജുവിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിൻറെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു സ്ഥാനാർത്ഥി. അതിനുശേഷം ആണ് ജനങ്ങളെയും […]

കാട്ടു പന്നിയുടെ ആക്രമണം; പരിക്കേറ്റ വരുടെ നില അതീവ ഗുരുതരം

  അടൂർ: അടൂർ കടമ്ബനാട്ടിൽ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണo. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കടമ്ബനാട് ഗണേശ വിലാസം സ്വദേശികളായ ജോണ്‍സണ്‍, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.   ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്ബോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.  

വീഡിയോ കോൾ ചെയ്തുകൊണ്ട് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കൊല്ലം  :കരുനാഗപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തില്‍ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.ഈ മാസം പന്ത്രണ്ടാം തീയതിയാണ് വീഡിയോ കോൾ ചെയ്തുകൊണ്ട് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിക്ക് യുവാവുമായുള്ള ബന്ധം മനസ്സിലാകുന്നത്.വൈകീട്ട് അയല്‍വാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടി സുരേഷിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി. അസ്വഭാവിക മരണത്തിന് കേസെടുത്ത […]

നഷ്ടപ്പെടുമെന്നു തോന്നിയാൽ ജീവനെടുക്കുന്ന പ്രണയങ്ങൾ, കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊലചെയ്യപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികള്‍ ; വീട്ടമ്മമാര്‍ ഇത് വായിക്കാതെ പോകരുത്!

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ […]

മുഖ്യമന്ത്രി പിണറായി വിജയനെ പത്രസമ്മേളനത്തിൽ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ രീതിയിൽ വിമർശിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓരോ കുറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു  അദ്ദേഹത്തിന്റെ വിമർശനം. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് സർക്കാറിനോട് മൃതു  സമീപനമാണ് എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ വലിയ കേസുകൾ കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാത്തത്.അതോടൊപ്പം പല പല കേസുകളിലും മുഖ്യമന്ത്രിയുടെ  മൊഴിയെടുക്കുന്നതായി നമുക്ക് കാണാൻ സാധിക്കുകയില്ല. ലൈഫ് മിഷൻ കേസ് സംബന്ധിച്ചുള്ളതിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് തീർത്തും അപമാനകരം എന്നാണ് അദ്ദേഹം പറയുന്നത്. ലാവലിൻ […]

സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാഡോക്ടറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

  വയനാട്: മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ  കോളേജിലെ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെടുത്തു. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. മരണക്കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് സ്വദേശിനിയാണ്  ഫെലിസ്.മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം കോഴിക്കോട്  മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.  1056, 04712552056)……