play-sharp-fill

ഏറ്റുമാനൂരിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മുള്‍മുനയില്‍ നിർത്തി പ്രതി; നായ്ക്കളെ മുന്നില്‍നിർത്തിയുള്ള ഭീഷണിക്കുമുന്നില്‍ ഒടുവിൽ പിൻവാങ്ങി ഉദ്യോഗസ്ഥരും

ഏറ്റുമാനൂർ: അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ മുള്‍മുനയില്‍ നിർത്തി ലോംഗ് പെൻഡിംഗ് കേസിലെ പ്രതി. നായ്ക്കളെ മുന്നില്‍നിർത്തിയുള്ള ഭീഷണിക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ കുഴങ്ങിയ പോലീസ് ഒടുവില്‍ പ്രതിയെ പിടികൂടാതെ മടങ്ങി. ഏറ്റുമാനൂർ നഗരമധ്യത്തില്‍ സെൻട്രല്‍ ജംഗ്ഷനിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശിയായ യുവാവ് മൂന്നുനില കെട്ടിടത്തിന്‍റെ മുകള്‍നിലയിലാണ് താമസം. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഇയാള്‍ ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. നായ്ക്കളെ ഉപയോഗിച്ച്‌ പോലീസിനെ ഭീഷണിപ്പെടുത്തിയ ഇയാള്‍ സമൻസോ പോലീസിന്‍റെ നോട്ടീസോ കൈപ്പറ്റാൻ തയ്യാറായതുമില്ല. സമ്മർദം ചെലുത്തിയും അനുനയിപ്പിച്ചുമൊക്കെ മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഇയാള്‍ കീഴടങ്ങാൻ തയ്യാറാകാതെ വന്നതോടെ ഒടുവില്‍ […]

എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനും തുമ്പശേരി പടിക്കുമിടയില്‍ നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഏറ്റുമാനൂർ, തിരുവല്ല സ്വദേശികളായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഏറ്റുമാനൂർ: നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേർക്ക് ഗുരുതരപരിക്ക്. എംസി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനും തുമ്പശേരി പടിക്കുമിടയില്‍ ഹാംഗ്‌ഔട്ടിനു മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂർ സ്വദേശി റെയ്ഹാൻ(24), തിരുവല്ല സ്വദേശി എന്നിവർക്കാണ് പരുക്കേറ്റത്. നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ റെയ്ഹാൻ ഓടിച്ചിരുന്ന ബൈക്കില്‍ എതിർദിശയില്‍ നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ റെയ്ഹാനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തിരുവല്ല സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കൈയേറ്റക്കാരോ കവര്‍ച്ചക്കാരോ ഒന്നുമല്ല….! കുടിയിരുത്തിയതാണ് പമ്പാതീരത്തെ കര്‍ഷകരെ; നെല്ല് വിതച്ചും കപ്പ നട്ടും അതിജീവനം നടത്തി ഒരേസമയം സര്‍ക്കാരിനോടും വന്യമൃഗങ്ങളോടും പോരാടി നേടിയ ജീവിതം; മൂന്നു തലമുറകള്‍ കടന്നുപോയിട്ടും ഇനിയെന്ത്….?

കോട്ടയം: പമ്പാതീരത്തെ കര്‍ഷകര്‍ കൈയേറ്റക്കാരോ കവര്‍ച്ചക്കാരോ ഒന്നുമല്ല. രണ്ടാം ലോകയുദ്ധത്തിനുശേഷം നാടിനെ വറുതി വിഴുങ്ങിയ കാലത്ത് 1950 കളില്‍ അന്നത്തെ തിരു-കൊച്ചി സര്‍ക്കാര്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തിയവരാണ് കണമല, പമ്പാവാലി, തുലാപ്പള്ളി, കിസുമം, ഏഞ്ചല്‍വാലി പ്രദേശത്തെ കര്‍ഷകര്‍. പമ്പ, അഴുത തീരങ്ങളില്‍ ഈ ജനത നെല്ലു വിതച്ചും കപ്പ നട്ടുമാണ് അതിജീവനം നടത്തിയത്. 75 വര്‍ഷം മുന്‍പ് താമസം തുടങ്ങിയ ദേശവാസികള്‍ക്ക് ഒരേസമയം സര്‍ക്കാരിനോടും വന്യമൃഗങ്ങളോടും പോരിടേണ്ട ദുര്‍ഗതിയാണുണ്ടായത്. മൂന്നു തലമുറകള്‍ കടന്നുപോയിട്ടും സ്വന്തം സ്ഥലത്തിനും വീടിനും പട്ടയം നല്‍കുന്നതില്‍ […]

പുതുവര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ നടന്നത് എട്ട് മുങ്ങി മരണങ്ങള്‍; മരിച്ചവരിലേറെയും വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളും ബന്ധു വീട്ടിലെത്തുന്ന കുട്ടികളും; റീല്‍സും സെല്‍ഫിയും വില്ലനാകുമ്പോൾ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി അഗ്‌നിശമന സേന

കോട്ടയം: പുതുവര്‍ഷം ജില്ലയില്‍ ഇതുവരെയുണ്ടായത് എട്ടു മുങ്ങി മരണങ്ങള്‍. മരിച്ചതിലേറയും യുവാക്കള്‍. അവധിക്കാലം ആരംഭിച്ചതോടെ മുങ്ങിമരണമടക്കമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശവുമായി അഗ്‌നിശമന സേന. മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും അധികം വിദ്യാര്‍ഥികള്‍ മുങ്ങിമരിക്കുന്ന സമയമായതിനാലാണു പ്രത്യേക നിര്‍ദേശം. മുന്‍വര്‍ഷങ്ങളില്‍ മരിച്ചതിലേറെയും 20 വയസിനു താഴെയുള്ളവരാണ്. അവധിക്കാലത്ത് ബന്ധുവീട് സന്ദര്‍ശനത്തിനെത്തുന്നവരാണു മുങ്ങി മരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തില്‍പ്പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സെല്‍ഫിയും റീല്‍സും പകര്‍ത്താനുള്ള ശ്രമത്തിനിടെയും അപകടങ്ങളുണ്ടാകുന്നതു പതിവായി. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കല്‍, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കല്‍ […]

കാരക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലനസംഘം കെട്ടിടത്തിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; മേല്‍ക്കൂരയിലെ ഷീറ്റും തറയിലെ ടൈലുകളും നശിപ്പിച്ചു

എലിക്കുളം: കാരക്കുളത്ത് ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന വനിതാ പരിശീലനസംഘത്തിന്‍റെ കെട്ടിടത്തിന് സാമൂഹികവിരുദ്ധർ നാശനഷ്ടമുണ്ടാക്കി. മേല്‍ക്കൂരയിലെ ഷീറ്റും തറയിലെ ടൈലുകളും നശിപ്പിച്ചിട്ടുണ്ട്. അവധി ദിവസങ്ങള്‍ കഴിഞ്ഞ് രാവിലെ വനിതാ പ്രവർത്തകള്‍ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് ആക്രമണവിവരം അറിഞ്ഞത്. ഈ ഭാഗത്ത് രാത്രി മദ്യപശല്യമുണ്ടെന്നും സാമൂഹികവിരുദ്ധർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വനിതാസംഘം ഭാരവാഹികള്‍ പൊൻകുന്നം പോലീസില്‍ പരാതി നല്‍കി.

ദേശീയ- സംസ്ഥാനതല അത്‌ലറ്റുകള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ; അപൂര്‍വ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം

കോട്ടയം: ദേശീയ- സംസ്ഥാനതല അത്‌ലറ്റുകള്‍ക്കു താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടത്തി കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം. കായിക പരിക്കുകള്‍ക്കുള്ള കീഹോള്‍ സർജറി സെന്‍ററില്‍ മാസങ്ങളുടെ ഇടവേളകളില്‍ നടത്തിയ ഇടുപ്പ്, ഷോള്‍ഡർ, കണങ്കാല്‍ സന്ധികളിലെ അത്യപൂർവ ശസ്ത്രക്രിയകളാണു വിജയകരമായി പൂർത്തിയാക്കിയത്. കണങ്കാല്‍ സന്ധിയിലെ ടാലസ് അസ്ഥിയുടെ കാർടിലേജിനു പരിക്കേറ്റ പാമ്പാടി സ്വദേശിയായ ഇരുപത്തിയാറുകാരൻ ആർത്രോസ്കോപ്പിക് ഒട്ടോകാർട് മിൻസ്ഡ് കാർടിലേജ് ഇംപ്ലാന്‍റേഷൻ എന്ന അത്യാധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂർണമായി സുഖം പ്രാപിച്ചു. കേരളത്തില്‍ ആദ്യമായി നടത്തിയ ശസ്ത്രക്രിയായിരുന്നു ഇത്. സമാനരീതിയില്‍ പരിക്കേറ്റ മറ്റൊരു രോഗിയും ഇതേ ശസ്ത്രക്രിയയിലൂടെ സുഖം […]

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് പരിക്ക്; കാറോടിച്ചിരുന്ന ജി.എസ്.ടി അഡീഷണല്‍ കമ്മീഷണർ ആര്‍ ശ്രീലക്ഷ്മിക്കെതിരെ കേസെടുത്ത് പൊലീസ്

മാനന്തവാടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സിംഗ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് അപകടത്തില്‍ പരുക്കേറ്റത്. കൈക്കും കാലിലും സാരമായി പരുക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ […]

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ അപകടങ്ങള്‍ക്ക് പരിഹാരം…! ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണം ഇന്ന് മുതല്‍ ആരംഭിക്കും; മെഡിക്കല്‍ കോളജിന് മുന്നിലൂടെയുള്ള ഗതാഗതത്തിന് പൂര്‍ണ നിരോധനം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലെ ഭൂഗര്‍ഭ പാത നിര്‍മാണം അതിവേഗം. പാതയുടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. നിര്‍മ്മാണത്തോടനുബന്ധിച്ച്‌ ഇന്ന് മുതല്‍ മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട ബസുകള്‍, ആംബുലന്‍സ് എന്നിവ ആര്‍പ്പൂക്കര ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ കൂടിയും ചെറു വാഹനങ്ങള്‍ കുടമാളൂര്‍ മാന്നാനം റോഡ് വഴിയും പോകണമെന്നാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജീനിയറുടെ അറിയിപ്പ്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ഒൻപതിനാണു നടന്നത്. […]

പ്രതിസന്ധി അവസാനിക്കുന്നില്ല…! വാംഖഡെയില്‍ ഹാര്‍ദിക്കിന്റെ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി; തകർത്ത് തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; തകര്‍പ്പൻ അര്‍ധ സെഞ്ചുറിയുമായി റിയാൻ പരാഗ്; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയില്‍ ഒന്നാമത്; ഹോം ഗ്രൗണ്ടിലും തോറ്റതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ കടുത്ത സമ്മര്‍ദ്ദത്തില്‍

മുംബയ്: കളത്തിന് പുറത്തും അകത്തും മുംബയ് ഇന്ത്യന്‍സിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. ആറ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുംബയ് ഇന്ത്യന്‍സിനെ വാംഖഡെ സ്‌റ്റേഡിയത്തില്‍ മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഉയര്‍ത്തിയ 126 റണ്‍സ് വെറും 15.3 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ […]

‘നിങ്ങളുടെ മകൻ ഒരു കേസില്‍പെട്ടു. പത്രത്തില്‍ പടവും വാർത്തയും വരും. ഒഴിവാക്കാൻ എന്തുചെയ്യാൻ പറ്റും’ ; പുതിയ തരം തട്ടിപ്പ് ; തട്ടിപ്പുസംഘം കബളിപ്പിക്കാൻ ശ്രമിച്ചത് കോട്ടയം സ്വദേശിയായ മുൻപത്രപ്രവർത്തകനെ 

സ്വന്തം ലേഖകൻ  കോട്ടയം: ‘നിങ്ങളുടെ മകൻ ഒരു കേസില്‍പെട്ടു. പത്രത്തില്‍ പടവും വാർത്തയും വരും. ഒഴിവാക്കാൻ എന്തുചെയ്യാൻ പറ്റും’ എന്നുചോദിച്ച്‌ നിങ്ങളെത്തേടി സന്ദേശമോ വിളിയോ വന്നാല്‍ തിരിച്ചറിയുക. അത് പുതിയ തരം തട്ടിപ്പാണ്. പരിഭ്രാന്തരായ നിങ്ങള്‍ അവർ ചോദിക്കുന്ന പണം നല്‍കുംമുമ്ബ് സത്യാവസ്ഥ അറിയാൻ ശ്രമിക്കുക. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ മുൻപത്രപ്രവർത്തകനെയാണ് തട്ടിപ്പുസംഘം കബളിപ്പിക്കാൻ ശ്രമിച്ചത്. മയക്കുമരുന്ന് കേസില്‍ മകൻ അസമില്‍ പൊലീസിന്‍റെ പിടിയിലായെന്നും രക്ഷിക്കാൻ എന്തുചെയ്യാൻ പറ്റുമെന്നുമായിരുന്നു ചോദ്യം. അസമില്‍ പൊലീസ് പിടിയിലാണെന്നു പറഞ്ഞ മകൻ കൂടെ ഉണ്ടായിരുന്നതിനാല്‍ പിതാവ് തട്ടിപ്പിനിരയായില്ല. […]