play-sharp-fill

ടിപ്പർ ലോറിയിടിച്ച് അപകടം;ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

  കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ വെച്ച് ടിപ്പർ ലോറി ബൈക്കിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്. നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസിയെ എൽദോസ് അങ്കമാലി റെയിൽവേ സ്റ്റേഷനില്ക്ക്. പോകു വഴിയാണ് അപകടം ഉണ്ടായത്. മകൾ ബ്ലെസി സംഭവ സ്ഥലത്ത് തന്നെ വെച്ച്  മരണമടഞ്ഞു.  എൽദോസ് ആശുപത്രിക്ക് പോകും വഴിയാണ് മരിച്ചത്. […]

നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കണ്‍ കിട്ടിയില്ല; കളക്‌ട്രേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തർക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി. ഒൻപത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നല്‍കാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്‌ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ […]

തായ് വാനിൽ വൻ ഭൂചലനം: കെട്ടിടങ്ങൾ തകർന്നു. സുനാമി മുന്നറിയിപ്പുനൽകി: 3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാം

  ടോക്കിയോ: തായ് വാനില്‍ ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. തായ്‌പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. തായ് വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വേളൂർ പാറപ്പാടം ദേവീ ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് ഇന്ന്

വേളൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 2024-ാംമാണ്ട് തിരുവുത്സവം ഏപ്രിൽ 03 ന് കൊടിയേറി 10 ന് മീനഭരണി നാളിൽ കൊടിയിറങ്ങി അവസാനിക്കും. ഇന്ന് വൈകുന്നേരം ദീപരാധനയ്ക്കു മുൻപായി ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. ഈ മഹത് കർമ്മത്തിന് ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് എ.കെ കേശവൻ നമ്പൂതിരി , കീഴ്ശാന്തി കെ.എൻ നാരായൺ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം വഹിക്കും തിരുവുത്സ നാളിൽ ഉത്സവബലി ദർശനവും , വിശേഷാൽ […]

വാഹന ഉടമകൾക്കും, വർക്ക്ഷോപ്പ്കാർക്കും ഒരു സന്തോഷവാർത്ത…! ന്യൂ ബെൻസ് ഓട്ടോമൊബൈൽസ് ഇനി പാലായിലും; എല്ലാ ന്യൂജെനറേഷൻ വാഹനങ്ങളുടെയും ഒറിജിനൽ സ്പെയർ പാർട്‌സും അനുബന്ധ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഇനി പാലായിൽ ലഭിക്കും

പാലാ: ഓട്ടോമൊബൈൽ സ്പെയർ പാർട്‌സ് വിപണനരംഗത്ത് 21 വർഷത്തെ സേവന പാരമ്പര്യം ഉള്ള കോട്ടയം ന്യൂ ബെൻസ് ഓട്ടോമൊബൈൽസിൻ്റെ പുതിയ ശാഖ ഏപ്രിൽ 7 രാവിലെ 10.30 മുതൽ പാലാ- പൊൻകുന്നം റൂട്ടിൽ മുരിക്കുംപുഴ ഗ്വാഡലൂപ്പ ചർച്ചിന് എതിർവശം വട്ടക്കുന്നേൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ ന്യൂജെനറേഷൻ വാഹനങ്ങളുടെയും ഒറിജിനൽ സ്പെയർ പാർട്‌സും അനുബന്ധസാധനങ്ങളും മിതമായ വിലയിൽ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

വൈദ്യുതിക്ക് ഈ മാസം 19 പൈസ സർചാർജ് വർധിപ്പിച്ചിരിക്കുന്നു ; ഉപഭോഗം റെക്കോർഡിലേക്ക്.

തിരുവനന്തപുരം :വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച്‌ 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്ബുള്ള റെക്കോഡ്.ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതിവാങ്ങുന്നത്. വേനല്‍ തുടങ്ങുന്നതിനുമുമ്ബ് ഫെബ്രുവരിയില്‍ വൈദ്യുതിവാങ്ങാൻ അധികം ചെലവാക്കേണ്ടിവന്ന തുക പിരിക്കാനാണ് 10 പൈസ സർച്ചാർജ്. 28.30 കോടിരൂപയാണ് ഇങ്ങനെ ചെലവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്. എന്നാല്‍ ഇതില്‍ പത്തുപൈസ ചുമത്താനെ ബോർഡിന് അധികാരമുള്ളൂ. കൂടുതല്‍വേണമെങ്കില്‍ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കണം. […]

മോട്ടോര്‍ വര്‍ക്ക് ചെയ്യാതിരുന്നതോടെ വന്നുനോക്കി; കണ്ടത് കിണറ്റില്‍ വീണുകിടക്കുന്ന കടുവയെ; രക്ഷാപ്രവർത്തനം ആരംഭിച്ചു

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണ നിലയില്‍. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ഇതനുസരിച്ച്‌ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും കടുവയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ വെള്ളം അടിക്കാൻ മോട്ടർ ഇട്ടതാണ്. പക്ഷെ വെള്ളം കയറിയില്ല. പിന്നാലെ വന്നുനോക്കിയപ്പോള്‍ ആണ് വീട്ടുകാര്‍ കടുവയെ കണ്ടത്. കൈവരി ഇല്ലാത്ത കിണർ ആണിത്.

കുമരകം പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്നു കൊടിയേറും

  കുമരകം : പുതിയകാവ് ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രിമുഖ്യൻ ഭദ്രകാളിമറ്റപ്പിള്ളിമനയിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി ചന്ദ്രമനഇല്ലം മധുകൃഷ്‌ണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും വൈകിട്ട് 8.30 നും 9 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം നടക്കും. കൊടിക്കയർ ഘോഷയാത്ര അരയശ്ശേരി ക്ഷേത്രത്തിൽ നിന്നും 6.30 ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 7 മുതൽ 8.30 വരെ ശ്രീമുരുകാ വാദ്യകലാ സമിതി ആർപ്പുക്കര അവതരിപ്പിക്കുന്ന പഞ്ചാരിമേളം. തിരുവരങ്ങിൽ 9ന് നൃത്തസന്ധ്യ. ഏപ്രിൽ 9ന് പ്രശസ്തമായ അശ്വതി വിളക്ക് നടക്കും. 10 ന് […]

വീണ്ടും രക്ഷയില്ലാതെ ആർസിബി ; ലക്നൗവിനോട് പരാജയപെട്ടത് 28 റൺസിന്

ബെംഗളൂരു : ഐപിഎല്ലിൽ ആർ സി ബി യുടെ കഷ്ടകാലം കഴിയുന്നില്ല.ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുമ്പിലും ജയിക്കാനാവാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ആർ സി ബിക്ക്. ലക്നൗ സൂപ്പർ ജയന്റസിന്റെ വിക്കറ്റ് കീപ്പർ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ ഉജ്വല ബാറ്റിംഗ് പ്രകടനത്തിനു മുമ്പിൽ ആർ സി ബി നിലംപരിശാകുകയായിരുന്നു.56 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സും സഹിതം 81 റൺസ് ആണ് ഡികോക്ക്  അടിച്ചുകൂട്ടിയത്. രണ്ടാം ബാറ്റിംഗിൽ 152 പിന്തുടർന്ന് ഇറങ്ങിയ ആർസിബിക്കായി ആർക്കും തന്നെ കാര്യമായ സംഭാവന ചെയ്യാൻ […]

ആശ്രയയിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം: 4 – ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 51-മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ ഏപ്രിൽ 4ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ* ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാ ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും ഉച്ചക്ക് 12 മണി മുതൽ സൗജന്യ ഉച്ച […]