play-sharp-fill

ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുക, റേഡിയേറ്റർ കൂളൻ്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക, കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക ; വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാൻ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത്  വേനൽചൂട് കടുത്തതോടെ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർമാർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിർജ്ജലീകരണം, മാനസിക പിരിമുറുക്കം, നടുവേദന, കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിക്കൽ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീർഘദൂര യാത്രകളിൽ ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളിൽ റോഡ് മരീചിക പോലെയുള്ള താൽക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനൽ ചൂടിൽ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗിൽ ഉറക്കത്തിനുള്ള സാദ്ധ്യത […]

രോഗികൾക്ക്ആശ്വാസം: കുമരകം ഗവ. ആശുപത്രിയിലെ ഇരുമ്പു ഗ്രിൽ ഇനി ശബ്ദിക്കില്ല

  സ്വന്തം ലേഖകൻ കുമരകം :ഗവൺമെന്റ് ആശുപത്രിയിലേക്കള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രിൽ ഇനി കൂടുതൽ ശബ്ദം ഉണ്ടാക്കില്ല. കുമരകം പഞ്ചായത്ത് ഇടപെട്ട് ശബ്ദം ഇല്ലാതാക്കാൻ ഇരുമ്പു ബുഷ് സ്ഥാപിക്കുകയും വേഗത നിയന്ത്രണ സംവിധാനം ഒരുക്കുകയും ചെയ്തു. ആശുപത്രി കോമ്പൗണ്ടിലെ വെള്ളം തോട്ടിലേക്ക് ഒഴുക്കി കളയാൻ ആശുപത്രി റോഡിൽ നിർമ്മിച്ച ഓടയുടെ മുകളിൽ അശാസ്ത്രിയമായി സ്ഥാപിച്ച ഇരുമ്പു ഗ്രില്ലായിരുന്നു ഗവ. ആശുപത്രിയിലെ രാേഗികൾക്കും ജീവനക്കാർക്കും ശല്യമായി മാറിയത്. മാസങ്ങൾക്ക് മുമ്പ് ശബ്ദ നിയന്ത്രണത്തിനായി ഗ്രിൽ വീണ്ടും വെൽഡ് ചെയ്യിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഓരോ വാഹനങ്ങൾ […]

ഒന്നാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരമായ ലൈംഗിക അതിക്രമം ; പ്രതി അറസ്റ്റിൽ

  കൊല്ലം: ഏഴ് വയസുക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.കരുനാഗപ്പള്ളി തടയില്‍ വീട്ടില്‍ കുഞ്ഞുമോനാണ് (46) കരുനാഗപ്പള്ളി പൊലീസിന്റെപിടിയിലായത്. പെൺകുട്ടിയെ ഇയാൾ ഞായറാഴ്ച്ചയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചതിനെ തുടർന്ന് കുട്ടി ദിവസേന ശാരീരക അസ്വസ്തകൾ കാണിക്കുമായിരുന്നു. മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. ഇതേ തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി ബോധിപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം  പ്രതിക്ക് അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തില്‍ […]

യു.ഡി.എഫ് കോട്ടയം കൂരോപ്പട മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത മറിയാമ്മ ഉമ്മൻ പറഞ്ഞു.

കോട്ടയം : ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ യു ഡി എഫ് കോട്ടയം കുരോപ്പട മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടി.ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിലെ ജനങ്ങളും തമ്മിലുണ്ടായിരുന്ന അതേ ബന്ധമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷവും നിലനിൽക്കുന്നത്. അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍, ഉമ്മൻ ചാണ്ടി എന്ന വികാരം ഊർജ്ജമാക്കി കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് […]

തുഷാർ വെള്ളാപ്പള്ളി നാമ നിർദ്ദേശപത്രിക സമർപ്പിച്ചു

കോട്ടയം : ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ഇന്ന് രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. നാളെ രണ്ട് സെറ്റ് പത്രിക കൂടി നൽകും. ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടെപ്പിള്ളി, ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം എൻഡിഎ […]

പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ സേനക്ക് ഇനി സ്ത്രീശക്തിയും…! എരുമേലി, കരുനാഗപ്പള്ളി, ഓമല്ലൂർ സ്വദേശിനികളായ നാല് വനിതകള്‍ ചുമതലയേറ്റു; ജോലിയില്‍ പ്രവേശിച്ചത് ആറ് മാസത്തെ കഠിന പരിശീലനത്തിന് ശേഷം

സ്വത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ സേനക്ക് ഇനി സ്ത്രീശക്തിയും. നാല് വനിതകള്‍ അഗ്നിരക്ഷാ സേനയില്‍ ചുമതലയേറ്റപ്പോള്‍ അത് ജില്ലയ്ക്ക് പുതിയൊരു ചരിത്രമായി. ഓമല്ലൂർ സ്വദേശിനി ആൻസി ജെയിംസ് (25), എരുമേലി സ്വദേശിനികളായ പി.എം.അഞ്ജു (26), അഞ്ജലി അനില്‍കുമാർ (25), കരുനാഗപ്പള്ളി സ്വദേശിനി എം.മായ (26) എന്നിവരാണ് പത്തനംതിട്ടയിലെ ഫയർ ഫോഴ്സിന്റെ ഭാഗമായത്. തൃശ്ശൂർ അഗ്‌നിരക്ഷാ അക്കാദമിയില്‍ നിന്നും ആറു മാസത്തെ കഠിന പരിശിലനത്തിന് ശേഷമാണ് നാലുപേരും പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ടയിലെ സ്റ്റേഷൻ പരിശീലനത്തിലാണ് ഇവരിപ്പോള്‍. മുളന്തുരുത്തിയിലുണ്ടായ തീപിടിത്തം, മണ്ണാറക്കുളഞ്ഞിയിലെ ഇന്ധന അപകടം എന്നിവിടങ്ങളിലെ […]

സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതി – വർഗ്ഗ ആദിവാസി ദളിത് പിന്നോക്ക മത ന്യൂനപക്ഷ സംഘടനകളുടെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കൺവൻഷൻ ഇന്ന് കോട്ടയത്ത്: 3 – ന് തിരുനക്കര മൈതാനിയിൽ

  കോട്ടയം: സമ്പൂർണ്ണ ജാതി സെൻസസ് നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പട്ടികജാതി – വർഗ്ഗ ആദിവാസി ദളിത് പിന്നോക്ക മത ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മയായ 1ആക്ഷൻ കൌൺസിൽ ഫോർ സോഷ്യോ – ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് -ന്റെ നേതൃത്വത്തിൽ പ്രഥമജില്ലാ കൺവെൻഷൻ ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടയം തിരുനക്കര മൈത്താനത്തു നടത്തും. തിരുവനന്തപുരത്ത് 2024 മാർച്ച്‌ 5, 6 തീയതികളിൽ നടന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായി ജില്ലാതലങ്ങളിൽ നടക്കുന്ന പ്രഥമ കൺവെൻഷനാണിത്. ആക്ഷൻ കൗൺസിലിൽ അംഗങ്ങളായ സംഘടനകളിലെ നേതാക്കൾ […]

അരവിന്ദ് കേജ്‌രിവാളിന് ഉറക്കമില്ല; തൂക്കം 4.5 കിലോ കുറഞ്ഞു; ആരോഗ്യം ആശങ്കാജനകമെന്ന് ആം ആദ്മി; തൂക്കത്തിൽ കുറവില്ലെന്നും സുഖമായി തുടരുന്നുവെന്നും ജയില്‍ അധികൃതർ

ന്യൂഡല്‍ഹി: തിഹാർ രണ്ടാം നമ്പർ ജയിലിലെ മൂന്നാം വാർഡില്‍ യു ടി (അണ്ടർ ട്രയല്‍) നമ്പർ 670 ഇതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ മേല്‍വിലാസം. ഈ മാസം 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വെെകിട്ട് അരവിന്ദ് കേജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ഡല്‍ഹി മദ്യനയ കേസില്‍ കഴിഞ്ഞ മാസം 21നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതിന് ശേഷം കേജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലീന പറഞ്ഞു. ഇന്ന് രാവിലെ തന്റെ […]

ഫോബ്സ് പട്ടിക പുറത്ത് ; ലോകത്തെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ബെർണാർഡ് അർനാൽട്ട് , എലോൺ മസ്ക് രണ്ടാമത്.

ജേഴ്‌സി സിറ്റി : ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി.ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽവിഎംഎച്ചിൻ്റെ സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാർഡ് അർനാൽട്ട് ആണ് ഒന്നാമത്.233 ബില്യൺ ഡോളറാണ് ആസ്തി. എലോൺ മസ്ക് ഇത്തവണ രണ്ടാമതാണ്.എന്നാൽഅർനാൾട്ടിന്റ ആസ്തിയെക്കാൾ 38 ബില്യൺ ഡോളർ കുറവാണ് മസ്കിന്.ഇന്ത്യൻ അതിസമ്പന്നരിൽ മുകേഷ് അംബാനി തന്റെ ഒന്നാംസ്ഥാനം നിലനിർത്തി.116 ബില്യൺ ഡോളറാണ് അംബാനിയുടെെ ആസ്തി. തൊട്ടുപിന്നിൽ രണ്ടാമതായി ഗൗതം അദാനി ഉണ്ട്.മലയാളികളുടെ കൂട്ടത്തിൽ എം എ യൂസഫലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.  

ജോലി വാഗ്ദാനം നൽകി 21 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ ; പണം തിരികെ ചോദിച്ചപ്പോൾ ക്രൂര മർദ്ദനം, പരാതി നൽകി യുവാവ്

  തൃശൂർ:  മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ  യുവാവിനെ മർദിച്ച  പൊലീസുകാരനെതിരെ പരാതി. പണം തിരികെ ചോദിച്ചതിനാണ് യുവാവിനെ പോലീസ് മർദ്ദിച്ചത്. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്.സംഭവത്തിൽ യുവതിയാണ് മാള പോലീസ്വിനോദിനെതിരെ കേസ് കൊടുത്തത്.മർദ്ദനമേറ്റ യുവാവിനെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാഹുലിന്‍റെ ഭാര്യയ്ക്ക് സ്വകാര്യ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് അടുത്ത ബന്ധുവായ വിനോദ് ഇരുപത്തിയൊന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ട് വർഷം മുന്പായിരുന്നു പണം നൽകിയത്. പണം കൊടുത്ത് കുറേയായിട്ടും യാതൊരു […]