നിയമസഭാ തെരഞ്ഞെടുപ്പ്; താരമൂല്യം നേട്ടമാകുമോ?, ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും

Spread the love

പാലക്കാട്‌: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മേജര്‍ രവി എത്തുമെന്ന് സൂചന.

video
play-sharp-fill

മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ രവി സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

അതേസമയം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. ആര്‍ ശ്രീലേഖ ചുവരെഴുതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപം രാവിലെയാണ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് ശ്രീലേഖ ചുവരെഴുതുക. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത പിന്നീട് അറിയിക്കുകയായിരുന്നു.