സിവില്‍ പോലീസ് ഓഫീസറെ മേലുദ്യോഗസ്ഥൻ മര്‍ദിച്ച സംഭവം; സേനയ്ക്ക് നാണക്കേടുണ്ടാക്കി; ഒടുവില്‍ സിഐക്ക് സ്ഥലം മാറ്റം
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടം നേക്കിനില്‍ക്കെ സിവില്‍ പൊലീസ് ഓഫീസറെ മേലുദ്യോഗസ്ഥൻ മർദിച്ച സംഭവത്തില്‍ സിഐക്ക് സ്ഥലം മാറ്റം. വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ ആണ് ഓഫീസറെ വൈത്തിരി എസ്.എച്ച്.ഒ ബോബി വര്‍ഗീസ് മർദിച്ചത്. തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. ഈ മാസം 19 ന് രാത്രി ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തല്ലിയത് വലിയ വിവാദമായിരുന്നു. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊലീസ് സേനക്കാകെ സംഭവം കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ […]