ഒരുമിച്ച്‌ മദ്യപിച്ച്‌ ലഹരി മൂത്തപ്പോള്‍ വീണ്ടും വാങ്ങാൻ ആഗ്രഹം, മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്നപ്പോള്‍ തർക്കമായി; സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

Spread the love

മല്ലപ്പള്ളി: ഒരുമിച്ച്‌ മദ്യപിച്ച്‌ ലഹരി മൂത്തപ്പോള്‍ വീണ്ടും വാങ്ങാൻ ആഗ്രഹം. മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്നപ്പോള്‍ തർക്കമായി.സുഹൃത്തുക്കള്‍ തമ്മിലടിച്ചു. തലയ്ക്ക് അടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം. തലയ്ക്ക് പിന്നില്‍ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ വായ്പൂർ ചെട്ടിമുക്ക് മേലേ തറയില്‍ വീട്ടില്‍ സനീഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

video
play-sharp-fill

 

 

 

കവിയൂർ പുന്നിലം കോളനിയില്‍ ഷാജി സുരേന്ദ്രൻ നടത്തിയ ആക്രമണത്തിലാണ് സനീഷിന് പരുക്കേറ്റത്.ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ്സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച്‌ മദ്യപിച്ച ശേഷം വീണ്ടും വാങ്ങാനായി മദ്യശാലയ്ക്ക് മുമ്ബില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടായി. സനീഷ, ഷാജിയുടെ മൂക്കിന് ഇടിച്ചു. തുടർന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്ന സനീഷിനെ ഷാജി കല്ല് ഉപയോഗിച്ച്‌ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു.

 

 

 

ഈ വഴി വന്ന എക്സൈസ് സംഘം ഷാജിയെ തടഞ്ഞു നിർത്തിയ ശേഷം കീഴ്‌വായ്പൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘവും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group