കാല്‍ തല്ലിയൊടിച്ചത് അയല്‍വാസി ; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്തെന്ന പരാതിയെ തുടർന്ന്, പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ് ഐക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച്‌ കാലില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്തെന്ന പരാതിയില്‍ തിരുവമ്ബാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ് ഐക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.   കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. […]

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായുള്ള കേന്ദ്ര പൊതുബജറ്റ് ഇന്ന് ; ലോക്സഭയില്‍ ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും

  ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായുള്ള കേന്ദ്ര പൊതുബജറ്റ് ഇന്ന്. ലോക്സഭയില്‍ ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ (വോട്ട് ഓണ്‍ അക്കൗണ്ട്) ഇടത്തരം വരുമാനക്കാരെയും വൻകിട വ്യവസായികളെയും സന്തോഷിപ്പിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുന്നു.     പ്രത്യേക റെയില്‍ ബജറ്റ് നിർത്തലാക്കിയതിനാല്‍ റെയില്‍വേയുടെ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ഡിജിറ്റലായുള്ള ബജറ്റ് അവതരണം തത്സമയ സംപ്രേഷണം ഉണ്ടാകും. എംപിമാർക്ക് ഉള്‍പ്പെടെ ബജറ്റ് രേഖകള്‍ ഇന്‍റർനെറ്റിലാകും നല്‍കുക.വാർഷിക സാന്പത്തിക പ്രസ്താവന, ഗ്രാന്‍റുകള്‍, ധനകാര്യ ബില്‍ എന്നിവ ഉള്‍പ്പെടെ 14 കേന്ദ്ര […]

കണ്ണില്ലാത്ത ക്രൂരത 9 വയസുകാരിയോട് ; സാക്ഷി കൂറ് മാറിയിട്ടും കുടുക്കി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച്‌ പോക്സോ കോടതി

  കോഴിക്കോട്  :  കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വർഷം കഠിന തടവും പിഴയും വിധിച്ച്‌ കോഴിക്കോട് നാദാപുരംപോക്സോ കോടതി.ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചത്.         രണ്ടുവർഷം മുമ്ബ് നടന്ന ക്രൂരപീഡനത്തിലാണ് നാദാപുരം പോക്സോ കോടതി വിധി. ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറയാതിരിക്കാൻ പെണ്‍കുട്ടിയെ ഇയാള്‍ ദേഹോപദ്രവും ഏ‍ല്‍പ്പിക്കുകയും ചെയ്തിരുന്നു. മരുതോങ്കര ഗ്രാമ […]