play-sharp-fill

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം ; പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു

സ്വന്തം ലേഖകൻ തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് 20 വര്‍ഷം കഠിനതടവ്. കൊടുങ്ങല്ലൂര്‍ ഊളക്കല്‍ അബ്ദുള്‍ റഹീ(46)മിനാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍. രവിചന്ദര്‍ കഠിനതടവും രണ്ടുവര്‍ഷം വെറും തടവും 1,10,000 രൂപ ശിക്ഷയും വിധിച്ച് ഉത്തരവിട്ടത്. പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം പിഴയടയ്ക്കാനും പിഴ അടച്ചില്ലങ്കില്‍ ആറുമാസം വെറും തടവിനും, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുവര്‍ഷം വെറും തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും പിഴ അടക്കാതിരുന്നാല്‍ ഒരു മാസം വെറുംതടവിനുമാണ് […]

ആരോഗ്യനില മോശമായി; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി ; വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി നിരാഹാര സമരം നടത്തുകയാണ് എം പി

സ്വന്തം ലേഖകൻ ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്‌ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി ഡീന്‍ കുര്യാക്കോസ് സമരം നടത്തിയിരുന്നത്. ആരോഗ്യ നില മോശമായതോടെയാണ് പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ ആര്‍.ആര്‍.ടി സംഘത്തെ ഉടന്‍ നിയമിക്കുക, കൊലയാളി ആനയെ […]

വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ കടയിൽ തൂങ്ങി മരിച്ച നിലയിൽ ; കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല എക്സറെ കവലയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടിൽ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കടയടച്ചു വീട്ടിൽ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടർന്നു ഭർത്താവ് റാം മോഹൻ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ […]

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ; രണ്ടിന് റേഷൻകട അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി. ഈ മാസത്തെ റേഷൻ നാളെ (വെള്ളി) കൂടി വാങ്ങാം. റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി മാർച്ച് രണ്ടിനായിരിക്കും. അതിനാല്‍ ശനിയാഴ്ച റേഷൻകടകൾ അവധി ആയിരിക്കും. റേഷൻ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തിയ മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മാറുംവരെ സാവകാശം വേണമെന്ന് വ്യാപാരികളോട് […]

നിരവധി തവണ ഫ്രിഡ്ജ് കേടായി; റിപ്പയറിങ്ങിനായി ചെലവായ തുക ഉൾപ്പെടെ ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

സ്വന്തം ലേഖകൻ കൊച്ചി:നിരവധി തവണ റിപ്പയര്‍ ചെയ്തിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണ ന്യൂനതയുണ്ടെന്ന് കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ ചെറായി സ്വദേശി എന്‍എം മിഥുന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്‍ വാങ്ങിയ സാംസങ് റഫ്രിജറേറ്റര്‍ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യന്‍ പരിശോധിച്ച് പല ഘടകങ്ങള്‍ മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനില്‍ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റര്‍ പ്രവര്‍ത്തിച്ചില്ല. ഇങ്ങനെ തുടര്‍ച്ചയായി തകരാറിലാകുന്നത് നിര്‍മാണത്തില്‍ […]

എസ്‌ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്‍.പി.എഫ് റിക്രൂട്ട്‌മെന്റ്, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലിസ്

സ്വന്തം ലേഖകൻ കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്. ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്; 1.29 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കോട്ടയം: മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടേയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടേയും യോഗം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് […]

സിദ്ധാര്‍ത്ഥന്റെ മരണം: സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി ; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്. ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍ […]

ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും; കോട്ടയം ജില്ലയിൽ 131 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 41,238 വിദ്യാർഥികൾ

കോട്ടയം: ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. ജില്ലയിൽ 131 കേന്ദ്രങ്ങളിലായി 41,238 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ളാക്കാട്ടൂർ എം.ജി.എം.എച്ച്.എസിലാണ്, 780 പേർ. കുറവ് തലയോലപ്പറമ്പ് നീർപാറ ഡെഫ് എച്ച്.എസ്. സ്‌കൂളിലാണ്, 39 പേർ. എല്ലാദിവസവും രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. മാർച്ച് 26ന് പരീക്ഷ അവസാനിക്കും.

കോട്ടയം ശാസ്ത്രി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം : കോട്ടയം ശാസ്ത്രിറോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരുക്ക്. പിസ്സ ഡെലിവറിക്കായി പോയ ബൈക്കും വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.  എം ജി സർവ്വകലാശാല കലോത്സവത്തിനായി ബസേലിയസ് കോളേജിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികൾ . രാത്രി 8 മണിയോടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ വിദ്യാർത്ഥിയുടെ കൈക്കും മുഖത്തും പരിക്കേറ്റു.